Current Date

Search
Close this search box.
Search
Close this search box.

ശാന്തപുരം അല്‍ ജാമിഅ തുര്‍ക്കി യൂനിവേഴ്‌സിറ്റിയുമായി കരാര്‍ ഒപ്പിട്ടു

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയും തുര്‍ക്കിയിലെ പ്രശസ്തമായ ഫാതിഹ് സുല്‍ത്താന്‍ മുഹമ്മദ് യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിന് ധാരണയായി. ഫാതിഹ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദും ഫാതിഹ് സുല്‍ത്താന്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. മൂസ ദുമാനും ഇതു സംബന്ധമായ എം.ഒ.യു വില്‍ ഒപ്പു വെച്ചു.

തുര്‍ക്കിയിലെ പ്രധാന യൂനിവേഴ്‌സിറ്റിയായ ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. മഹ്മൂദ് എ.കെയുമായും ഡോ. അബ്ദുസ്സലാം ചര്‍ച്ച നടത്തുകയും സഹകരണത്തിന് ധാരണയാവുകയും ചെയ്തിട്ടുണ്ട്.
തുര്‍ക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. യക്താ സിറാജ്, ഡെപ്യൂട്ടി പ്രസിഡന്റ് പ്രൊഫസര്‍ റഹ്മി, റിലീജ്യസ് അഫയേഴ്‌സ് പ്രസിഡന്റ് പ്രൊഫസര്‍ അലി അര്‍ബാശ്, വൈസ് പ്രസിഡന്റ് ഡോ. റമദാന്‍ മുസ്‌ലു എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയും വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദും തുര്‍ക്കി ഫാതിഹ് സുല്‍ത്താന്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. മൂസ ദുമാനും അക്കാദമിക സഹകരണ എം.ഒ.യു വില്‍ ഒപ്പു വച്ചപ്പോള്‍.

Related Articles