Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രിമിനില്‍ കുറ്റമാക്കണം: അല്‍ അസ്ഹര്‍

കൈറോ: ഈജിപ്തില്‍ സ്ത്രീകള്‍ക്കെതിരെ പെരുകിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ഉന്നത മതപണ്ഡിത കാര്യാലയമായ അല്‍ അസ്ഹര്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കണമെന്നാണ് അല്‍ അസ്ഹര്‍ പണ്ഡിത സഭ ആവശ്യപ്പെട്ടത്. അല്‍ അസ്ഹറിന്റെ പ്രസ്താവന സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാരിന് കൂടുതല്‍ ശക്തി പകരും.

ഈജിപ്തിലെ ഭൂരിപക്ഷ മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളതും രാജ്യത്തെ വിവിധ പള്ളികളില്‍ ഇമാമുകളുള്ളതുമായ സംഘമാണ് അല്‍ അസ്ഹര്‍. സ്ത്രീകളെ ഉപദ്രവിക്കുന്ന രീതിയെ ശക്തമായി എതിര്‍ക്കണമെന്നാണ് പണ്ഡിതസഭ ട്വിറ്റര്‍,ഫേസ്ബുക്ക് അക്കൗണ്ട് വഴി ആഹ്വാനം ചെയ്തത്.

സ്ത്രീകളുടെ വസ്ത്രധാരണ രീതിയെയും പെരുമാറ്റ രീതിയെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല,അത് തെറ്റായ ചിന്തയാണ്. സ്ത്രീകളുടെ സ്വകാര്യതക്കും അന്തസിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള അതിക്രമമാണിത്. ഇത് രാജ്യത്തെ സുരക്ഷ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും പണ്ഡിത സഭ പറഞ്ഞു.

Related Articles