Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് ഒരു വർഷം

ബ​ഗ്ദാദ്: ഇറാഖ് 2019 ഒക്ടോബറിന് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് സാക്ഷിയാവുകയായിരുന്നു. തൊഴിലില്ലായ്മ, പൊതു സേവനങ്ങളിലെ നിരുത്തരവാദിത്തം, അഴിമതി, ഇറാഖ് പൗരന്മാരേക്കാൾ ഇറാനോടും യു.എസിനോടും കൂറുപുലർത്തുന്ന രാഷ്ട്രീയ വിഭാ​ഗം എന്നിവയെ വിമർശിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഭരണകൂടം അധികാരത്തിൽ നിന്ന് രാജിയാവണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് ഒരു വർഷം തികയുമ്പോൾ, രാജ്യത്ത് ഏകദേശം 600 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാഖിൽ പുതിയ ​ഭരണകൂടം അധികാരത്തിലേറിയിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

നേതൃത്വമില്ലാതെ നടന്ന രാജ്യവ്യാപകമായ പ്രതിഷേധം പൊട്ടിപുറപ്പെട്ടത് ഒക്ടോബർ ഒന്നിനായിരുന്നു. ഭരണകൂട നിരുത്തരവാദ പ്രവർത്തങ്ങൾക്കെതിരായാണ് ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം പൊട്ടിപുറപ്പെട്ട് ഒരു മാസത്തിന് ശേഷം പ്രതിഷേധക്കാർ പ്രധാനമന്ത്രി അദിൽ അബദുൽ മെഹ്ദിയുടെ രാജിയാവശ്യട്ടു. തുടർന്ന് 2020 ജൂൺ ആറിന് മുസ്തഫ അൽകാദിമി പാർലമെന്ററി വോട്ടെടുപ്പ് നടത്തുകയായിരുന്നു.

Related Articles