News

2040ഓടെ മുസ്‌ലിംകള്‍ യു.എസിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാവും

വാഷിങ്ടണ്‍: അമേരിക്കയില്‍ 2040ഓടു കൂടി ഇസ്‌ലാം മത വിശ്വാസികള്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. ജൂതമത വിശ്വാസികളാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. ക്രിസ്ത്യന്‍ മതവിശ്വാസികളാണ് ഒന്നാം സ്ഥാനത്ത്.

പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് 2040ഓടെ ക്രിസ്ത്യന്‍ മതവിഭാഗത്തിന് തൊട്ടുപിന്നിലായി മുസ്‌ലിംകളെത്തുമെന്ന് പറയുന്നത്.
2017ലെ കണക്കുപ്രകാരം 3.45 മില്യണ്‍ മുസ്ലിംകളാണ് അമേരിക്കയിലുള്ളത്. യു.എസിലെ ആകെ ജനസംഖ്യയുടെ 1.1 ശതമാനം പേര്‍ മുസ്ലിംകളാണ്. രാജ്യത്തെ ജൂത ജനസംഖ്യയേക്കാള്‍ വേഗത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നുണ്ട്.

2050 ആകുമ്പോഴേക്കും യു.എസിലെ മൊത്തം ജനസംഖ്യയില്‍ 8.1 മില്യണ്‍ ആളുകള്‍ അഥവാ 2.1 ശതമാനം പേരും മുസ്ലിംകളായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.  ഒരു വര്‍ഷം ഒരു ലക്ഷം വര്‍ധനയാണ് മുസ്ലിം ജനസംഖ്യയിലുണ്ടാകുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 71 ശതമാനവും ക്രിസ്ത്യാനികളാണ്.

 

Facebook Comments
Show More

Related Articles

Close
Close