Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തെ അപലപിച്ച് അന്നഹ്ദ

തൂനിസ്: ഹജ്ജ് കര്‍മ്മം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത തുനീഷ്യയിലെ ഒരു കൂട്ടം ഇമാമുമാരുടെ ഫത്‌വയെ ചോദ്യം ചെയ്ത് അന്നദഹ്ദ  മൂവ്‌മെന്റ്.
മുസ്‌ലിംകളുടെ ആരാധന കര്‍മമായ ഹജ്ജ് തീര്‍ത്ഥാടനം വളരെ ചിലവേറിയതാണെന്നും ഇതിലൂടെ ലഭിക്കുന്ന പണം സൗദി നിരപരാധികളെ കൊന്നൊടുക്കാനും യുദ്ധത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് ഫത്വ നല്‍കിയവരുടെ വാദം.

ഒറ്റപ്പെട്ട തീരുമാനമാണിത്, ഇത് നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും അന്നഹ്ദ വക്താക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. തുനീഷ്യയും സൗദിയും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇതിടയാക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 11,000 തുനീഷ്യക്കാര്‍ ഹജ്ജ് നിര്‍വഹിച്ചെന്നാണ് കണക്ക്. ഇതിനായി 4583 ഡോളര്‍ ചിലവായിട്ടുണ്ടെന്നും ഈ പണം സൗദി യുദ്ധത്തിനായാണ് ഉപയോഗിക്കുന്നതെന്നുമാണ് ഒരു കൂട്ടം ഇമാമുമാര്‍ ഫത്‌വ പുറപ്പെടുവിച്ചത്.

 

Related Articles