Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്‌സേവനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി തനിമ

ജിദ്ദ. ഹജ്ജ് സേവനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി തനിമയുടെ വളണ്ടിയര്‍മാര്‍ ഈ വര്‍ഷവും മക്കയില്‍ സേവന നിരതരായി. തനിമ വളണ്ടിയര്‍ വിംഗ് സൗദി ഘടകം ഈവര്‍ഷം 450 പേരെയാണ് കര്‍മ്മരംഗത്തിറക്കിയത്.  ജിദ്ദ, റിയാദ്, ദമാം, മക്ക, കൊബാര്‍, ജുബൈല്‍, യാമ്പു, ഖമീസ്മുശൈത്ത്, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നായി ജിദ്ദ സനാഇയ ജാലിയാത്തിന്റെ അംഗീകാരത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും വനിതകളും സ്റ്റുഡന്‍സ് ഇന്ത്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരുമാണ് ഹജ്ജിന്റെ ആദ്യ ദിനരാത്രങ്ങള്‍ മുതല്‍ തന്നെ സേവന രംഗത്തിറങ്ങിയത്. 50ഓളം ടീമുകളിലായാണ് ഹറം പരിസരങ്ങള്‍, അറഫ, മിന, ജംറ, മിനയിലെ വിവിധ ആശുപത്രികള്‍, അസീസിയ, എന്നിവിടങ്ങളില്‍ സേവന രംഗത്തുണ്ടായിരുന്നതെന്ന് വളണിടയര്‍ ക്യാപ്റ്റന്‍ സാജിദ് പാറക്കല്‍ അറിയിച്ചു.
മക്ക അസീസിയയില്‍ ക്യാമ്പ് ചെയ്തായിരുന്നു സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചത്. വഴിതെറ്റിയ പതിനായിരങ്ങള്‍ക്ക് തുണയാകുവാനും, ക്ഷീണിതരായ നൂറുകണക്കിനു ഹാജിമാരെ വീല്‍ചെയറില്‍ ടെന്റില്‍ എത്തിക്കുവാനും, രോഗികളായ ഹാജിമാരെ ആശുപത്രിയില്‍ എത്തിക്കുവാനും പരിചരിക്കുവാനും വളണ്ടിയര്‍മാര്‍ക്ക് സാധിച്ചു.  
ഇരുപതിനായിരത്തിലധികം ഹാജിമാര്‍ക്ക് ഈ വര്‍ഷംകഞ്ഞി വിതരണം ചെയ്തു. അറുപതിനായിരം പേര്‍ക്ക് കുടിവെള്ളവും മുപ്പതിനായിരം പേര്‍ക്ക് സംസവും പതിനായിരത്തോളം പേര്‍ക്ക് ശീതള പാനീയങ്ങളും വിതരണം ചെയ്തു.  ഹാജിമാര്‍ക്കായി ജംഇയത്തുല്‍ ഹദ്യ പ്രത്യേകം തയ്യാറാക്കിയ സമ്മാനങ്ങള്‍ വിതരണം ചെയ്തും സേവനരംഗത്ത് ശ്രദ്ധേയമായി. തനിമ പ്രത്യേകം തയ്യാറാക്കിയ മിനയുടെ ഭൂപടം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 3000 ത്തോളം കോപ്പി ഭൂപടമാണ് ഈ വര്‍ഷം വളണ്ടിയര്‍മാരുടെ സേവനത്തിനായി തയ്യാറാക്കിയത്. മുത്തവ്വിഫ് വളണ്ടിയര്‍മാര്‍, സേവനരംഗത്തുണ്ടായിരുന്ന മലയാളികളുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ ഭൂപടം വിതരണം ചെയ്തത് സേവനരംഗത്തുള്ളവര്‍ക്ക് ഏറെഗുണകരമായി.
വളണ്‍ണ്ടിയര്‍മാര്‍ക്കായി ജിദ്ദ, ദമാം, ഖൊബാര്‍, ജുബൈല്‍, റിയാദ് എന്നീമേഖലകളിലായി നടന്ന പ്രത്യേക പരിശീലന പരിപാടികള്‍ക്ക് ക്യാപ്റ്റന്‍ സാജിദ് പാറക്കല്‍, വൈസ് ക്യാപ്റ്റന്‍മാരായ  സിറാജ് അബ്ദുല്ല, മുഹമ്മദ് അഷ്ഫാഖ്, ജാഫര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.  
ഹജ്ജ്‌സേവനത്തിനു മുന്നോടിയായി ജിദ്ദയില്‍ നടന്ന വളണ്ടിയര്‍ സംഗമം സലാമ ഇന്‍ഷൂറന്‍സ് കമ്പനി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. നുഅ്മാന്‍ ബന്ധന്‍ ഉദ്ഘാടനം ചെയ്തു.  കാള്‍ ആന്റ് ഗൈഡന്‍സ് ജനറല്‍ മാനേജര്‍ ശൈഖ് മന്‍സൂര്‍ അല്‍ഖൈറാത്ത്, ജംഇയത്തുല്‍ ഹദ്‌യ മനേജര്‍ ശൈഖ് സാലിഹ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ മുഖ്യാധിതിയായിരുന്നു. തനിമ രക്ഷാധികാരി സി.കെ മുഹമ്മദ് നജീബ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. എന്‍. കെഅബ്ദുല്‍റഹീം അധ്യക്ഷത വഹിച്ചു. ശൈഖ് ബാബക്കര്‍, ഉണ്ണീന്‍ മൗലവി, സഫറുല്ല മുല്ലോലി, അബ്ദുല്‍ ശുക്കൂര്‍ അലി, നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍, സാജിദ് പാറക്കല്‍ എന്നിവര്‍സംസാരിച്ചു.  
ദുല്‍ഹജ്ജ് 12ന് നടന്ന സമാപന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയോലോചനാ സമിതി അംഗം എച്ച്. ഷഹീര്‍ മൗലവി മുഖ്യാഥിതിയായിരുന്നു. ജനറല്‍കണ്‍വീനര്‍ നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍ അധ്യക്ഷതവഹിച്ചു. ഡോ. ഡോ. നുഅ്മാന്‍ ബന്ധന്‍, സാജിദ് പാറക്കല്‍എന്നിവര്‍സംസാരിച്ചു.

bandanതനിമയോടൊപ്പം ഡോ. നുഅ്മാന്‍ ബന്ധനും
അല്ലാഹുവിന്റെ അതിഥികള്‍ക്ക് തനിമ സഹോദരങ്ങളോടൊപ്പം ചേര്‍ന്ന് സേവനം നല്‍കിയതിന്റെ ആത്മഹര്‍ഷത്തില്‍ സൗദിയു വാവും. തനിമ വളണ്ടിയര്‍മാര്‍ക്കൊപ്പം ആദ്യാവസാനം പ്രവര്‍ത്തിച്ച ഡോ. നുഅ്മാന്‍ ബന്ധനാണ് ആത്മസമര്‍പ്പണവും ത്യാഗവും കൊണ്ട് ശ്രദ്ധേയനായത്. സലാമ ഇന്‍ഷൂറന്‍സ് കമ്പനി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അദ്ദേഹം തനിമ വളണ്ടിയര്‍മാരുടെ കൂടെ സേവനത്തിനെത്തിയപ്പോള്‍ ഒരു ആവേശം എന്നതിനപ്പുറം സഹപ്രവര്‍ത്തകര്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ അസീസിയയിലുള്ള വളണ്ടിയര്‍ ക്യാമ്പില്‍ താമസിച്ച് മറ്റെല്ലാവളണ്ടിയര്‍മാരെയും പോലെ  മിനായിലെ ചുട്ടുപൊള്ളുന്ന വെയിലിലും ആരെയും ആശ്രയിക്കാതെ സേവനനിരതനായത് മറ്റുള്ളവര്‍ക്ക് വലിയ അനുഭവവും ആവേശവുമായി. സമാപന പരിപാടിയില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചപ്പോഴാണ് ഇങ്ങനെയൊരാള്‍ വളണ്ടിയര്‍ ടീമില്‍ ഉണ്ടായിരുന്നത് തന്നെ പലരും അറിഞ്ഞത്. തന്റെ സംസാരത്തിലുടനീളം തനിമ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയെയും ആസൂത്രണ പാടവത്തെയും മുക്തഖണ്ഡം പ്രശംസിച്ച അദ്ദേഹം വികാരഭരിതനായാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Related Articles