Current Date

Search
Close this search box.
Search
Close this search box.

സൗഹാര്‍ദ സന്ദേശവുമായി ജമാഅത്ത് സംഘത്തിന്റെ ക്ഷേത്ര സന്ദര്‍ശനം

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ പിആര്‍ സംഘം സൗഹാര്‍ദ സന്ദേശവുമായി അങ്ങാടിപ്പുറം തളി മഹാക്ഷേത്രവും തിരുമാന്ധാംകുന്ന് ക്ഷേത്രവും സന്ദര്‍ശിച്ച് സമ്മേളന ഉപഹാരം കൈമാറി. തളി മഹാക്ഷേത്ര പൂജാരി രാജന്‍ നമ്പൂതിരി, മാനേജര്‍ സുധീഷ്, തിരുമാന്ധാം കുന്ന് ക്ഷേത്രം മാനേജര്‍ സി. സുരേന്ദ്രക്കുറുപ്പ് തുടങ്ങിയവര്‍ ജമാഅത്ത് സംഘത്തെ സ്വീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പിആര്‍ സെക്രട്ടറി മൂസ മുരിങ്ങേക്കല്‍, ജില്ലാസമിതിയംഗം അബൂബക്കര്‍ കാരക്കുന്ന്, എ. ഫാറൂഖ്, അശ്‌റഫലി കട്ടുപ്പാറ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles