Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ വ്യോമാക്രമണത്തില്‍ യെമനിലെ ഹൂതി നേതാവ് കൊല്ലപ്പെട്ടു

സന്‍ആ: യെമനിലെ ഹൂതി വിമത നേതാവ് സൗദിയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനിലെ കിഴക്കന്‍ മേഖലയായ ഹുദൈദ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഹൂതികളുടെ ഉന്നത രാഷ്ട്രീയ കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ സാലിഹ് അല്‍ സമ്മാദ് കൊല്ലപ്പെട്ടത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍-മസിറഹ് ടി.വിയാണ് വാര്‍ത്ത പുറത്തു വിട്ടത്. സമ്മാദിന്റെ പിന്‍ഗാമിയായി മഹ്ദി അല്‍ മഷാതിനെ തെരഞ്ഞെടുത്തതായി സംഘടന അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ആകെ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി പറഞ്ഞു. ഈ കൊലപാതകം നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഇഛാശക്തിയെ തകര്‍ക്കില്ല. ഇതിന്റെ ഉത്തരവാദിത്വമില്ലാതെ തങ്ങള്‍ മുന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സൗദിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

 

Related Articles