Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ പുതിയ തൊഴില്‍,സാംസ്‌കാരിക മന്ത്രിമാരെ നിയമിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പുതിയ തൊഴില്‍,സാംസ്‌കാരിക മന്ത്രിമാരെ നിയമിച്ചു. അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിയെയാണ് തൊഴില്‍ -സാമൂഹ്യ വികസന വകുപ്പ് മന്ത്രിയായും ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിനെ പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രിയായും നിയമിച്ചിട്ടുണ്ട്. ശനിയാഴ്ച സൗദി രാജാവാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. അലി ബിന്‍ നാസര്‍ അല്‍ ഗാഫിസിനെ മാറ്റിയാണ് റാജിയെ നിയമിച്ചത്. നിലവില്‍ അല്‍ ഉല റോയല്‍ കമ്മിഷന്‍ ഗവര്‍ണര്‍ കൂടിയാണ് പ്രിന്‍സ് ബദര്‍.

ഇസ്ലാമിക കാര്യ മന്ത്രിയായ ഷെയ്ഖ് അബ്ദുല്‍ ലത്വീഫ് അല്‍ ഷെയ്ഖിനെയും പുതുതായി നിയമിച്ചിട്ടുണ്ട്. അറബ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ചെറുപ്പക്കാരായ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പിക്കാനും രാജ്യത്തെ ആധുനികവത്കരണത്തിനും വേണ്ടിയാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. രാജ്യത്ത് പതിനായിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരാണ്. ഇത് സൗദി ഭരണകൂടത്തിന് വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് പുതിയ നടപടികള്‍ ആരംഭിച്ചത്.

 

 

Related Articles