Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ ഇസ്‌ലാമിക വിധിപ്രകാരം അനുമതിയുണ്ടെന്നും എതിര്‍പ്പില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. മറിച്ചുള്ള ഫത്‌വകള്‍ അവഗണിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ഇസ്ലാമിക മതഗ്രന്ഥങ്ങള്‍ പള്ളിപ്രവേശം എതിര്‍ക്കുന്നില്ലെന്നും ബോര്‍ഡ് വിശദീകരിച്ചു. മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശത്തില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.

മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര പൂനെ ആസ്ഥാനമായ ദമ്പതികള്‍ നല്‍കിയ ഹരജിയിലാണ് മുസ്‌ലിം വ്യക്തി നിയമ ബോഡ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളുടെ പള്ളിപ്രവേശം ഇസ്‌ലാമിക നിയമപ്രകാരം നിലനില്‍ക്കുന്നതാണെന്ന് കാണിച്ചാണ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Related Articles