Current Date

Search
Close this search box.
Search
Close this search box.

ശിയാ കേന്ദ്രങ്ങളുടെ ഫോട്ടോയെടുത്ത ഇറാനികളെ കുവൈത്ത് അറസ്റ്റ് ചെയ്തു

കുവൈത്ത്: കുവൈത്തിലെ ഹവല്ലിയിലെയും മറ്റ് ചില പ്രദേശങ്ങളിലെയും ‘ഹുസൈനിയ്യത്ത്’കളുടെ (ശിയാ കേന്ദ്രം) ഫോട്ടോയെടുത്ത രണ്ട് ഇറാന്‍ പൗരന്‍മാരെ കുവൈത്ത് ഭരണകൂടം അറസ്റ്റ് ചെയ്തു. ഹസന്‍ അലി, ആദില്‍ അബ്ദുറഹീം എന്നീ പേരുകളുള്ള രണ്ട് ഇറാന്‍ പൗരന്‍മാരെ ഹുസൈനിയാത്തുകളുടെയും അവിടെ വരുന്നവരുടെയും സുരക്ഷാ ചുമതലയുള്ള വിഭാഗം അറസ്റ്റു ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഹവല്ലിയിലെ ഒരു ഹുസൈനിയ്യത്തിന്റെ ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇവരെ ഇറസ്റ്റ് ചെയ്തതെന്നും അവരുടെ മൊബൈലുകളില്‍ നിന്ന് സംശയം ഉയര്‍ത്തുന്ന രീതിയില്‍ വേറെയും ശിയാ കേന്ദ്രങ്ങളുടെ ഫോട്ടോ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കി. ആവശ്യമായി നിയമനടപടികള്‍ സ്വീകരിച്ച് അന്വേഷണം നടത്തുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ടവരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും വിഷയത്തില്‍ മറ്റു വശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രസ്താവന സൂചിപ്പിച്ചു. രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷക്ക് നേരെ സുരക്ഷാ വിഭാഗം സദാ കണ്ണുതുറന്നിരിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷക്ക് കളങ്കമേല്‍പിക്കുന്ന പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.

Related Articles