Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് പള്ളിയില്‍ ബാങ്ക് വിളിക്കും ഇസ്രായേലിന്റെ നിരോധനം

ഹെബ്രോണ്‍: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനും ഇസ്രായേല്‍ നിരോധനമേര്‍പ്പെടുത്തി. 2018ലെ ആദ്യ പകുതിയില്‍ മാത്രം 298 തവണയാണ് ബാങ്ക് വിളിക്കുന്നത് ഇസ്രായേല്‍ തടഞ്ഞത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഹെബ്രോണിലെ ഇബ്രാഹിമി മോസ്‌കിലാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ബാങ്കിന് നിരോധനമേര്‍പ്പെടുത്തിയത്. ഫലസ്തീന്‍ മതകാര്യ മന്ത്രി യൂസുഫ് അദൈസ് ആണ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്.

പള്ളിയില്‍ സ്വാധീനം ശക്തമാക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്നും ജൂതരുടെ ആഘോഷ പരിപാടികളുടെ കാരണം പറഞ്ഞ് തുടര്‍ച്ചയായി രണ്ടു ദിവസം പള്ളി അടപ്പിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു. ജൂത കുടിയേറ്റക്കാര്‍ പള്ളിയില്‍ അതിക്രമങ്ങളും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. നിയന്ത്രണ രേഖ മറികടന്ന് ജൂതര്‍ പള്ളിയിലേക്ക് പ്രവേശിക്കുകയും പള്ളിക്കകത്ത് വച്ച് ആഘോഷ പരിപാടികളും സംഗീത പരിപാടികളും ക്യാംപുകളും സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂതരും പുണ്യ സ്ഥലമായി ഈ പള്ളിയെ കാണുന്നുണ്ട്.
 

Related Articles