Current Date

Search
Close this search box.
Search
Close this search box.

റിഫ ഏരിയ മലര്‍വാടി ബാലോല്‍സവം ശ്രദ്ധേയമായി

‘ഒരുമിക്കാം ഒത്തുകളിക്കാം” എന്ന തലക്കെട്ടില്‍ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ബാലവിഭാഗമായ മലര്‍വാടി റിഫ ഏരിയ സംഘടിപ്പിച്ച ബാലോല്‍സവം 2018 കുരുന്നുകളില്‍ കൗതുകവും ആവേശവും പകര്‍ന്നു. വിജ്ഞാനം പകരുന്നതും ഉല്ലാസ പ്രദവുമായ വിവിധ പരിപാടികളില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ചായിരുന്നു മല്‍സരം. പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം, ക്വിസ്, മെമ്മറി ടെസ്റ്റ്, പെനാല്‍ട്ടി ഷൂട്ട് ഒൗട്ട്, ഐറ്റം ഐഡന്‍്റിഫിക്കേഷന്‍, സ്റ്റിക് ബാലന്‍സ് ,ധാന്യം തരം തിരിക്കല്‍, ബിസ്കറ്റ് ഈറ്റിംഗ്, ഗിഫ്റ്റ് പാസിങ് തുടങ്ങിയ ഒമ്പതോളം മത്സരങ്ങളാണുണ്ടായിരുന്നത്. വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബാലോല്‍സവം ഫ്രന്‍റ്്സ് ഏരിയ പ്രസിഡന്‍റ് സാജിദ് നരിക്കുനി ഉദ്ഘാടനം ചെയ്തു. മലര്‍വാടിയെക്കുറിച്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അസ്ലം വടകര വിശദീകരിച്ചു. കിഡ്സ് വിഭാഗത്തില്‍ ഫര്‍ഹാന്‍ ഫസല്‍, മര്‍യം ഷെസ, ലിബ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹൈഫ, അന്‍വിത ഷിനുരാജ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ഹന്നത്ത് നൗഫല്‍, സയാന്‍ ഫാരി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഷാഹിദ് ഹാഷിം, ജന്നത്ത് നൗഫല്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ഭാഗ്യലക്ഷ്മി, നീലിമ സോമന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ ഗെയിമുകള്‍ക്ക്, യൂനുസ് രാജ്, നജാഹ്, റിയാസ്, ഫസല്‍ റഹ്മാന്‍, അബ്ദുല്‍ അസീസ്, മുസ്തഫ, സുഹൈല്‍, ഷൗക്കത്തലി, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ഷംനാദ്, ഷമീര്‍ അജ്മല്‍, റഹീം, മിന്‍ഹാജ്, മസീറ നജാഹ്, ഷൈമില നൗഫല്‍, ഷെമി നൗഷാദ്, ലുലു അബ്ദുല്‍ ഹഖ , ഫസീല മുസ്തഫ, ഷാനി ഷക്കീര്‍, സോന സകരിയ, ബുഷ്റ റഹിം, നസീബ യൂനുസ്, സൗദ അബ്ദുല്ല, രേഷ്മ, ഷഹ്ല ഫസല്‍, ഫാത്തിമ സാലിഹ്, സജ്ന ഷംജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles