Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ വടം വലി മല്‍സരം: മുഹറഖ് ജേതാക്കള്‍

മനാമ: ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിന്റെ ഭാഗമായി ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ സംഘടിപ്പിച്ച വടം വലി മല്‍സരത്തില്‍ മുഹറഖ് ജേതാക്കളായി. സല്‍മാനിയ്യയിലെ ഖാദിസിയ്യ യൂത്ത് സ്‌പോര്‍ട്‌സ് ക്‌ളബ് ഗ്രൗണ്ടില്‍ നടന്ന മല്‍സര പരിപാടികള്‍ നിയുക്ത ഖാദിസിയ്യ ക്‌ളബ് പ്രസിഡന്റ് യൂസുഫ് അദ്ദുസരി ഉദ്ഘാടനം ചെയ്തു. പ്രഥമ റൗണ്ട് മല്‍സരാര്‍ഥിക െഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം പരിചയപ്പെട്ടു. എട്ട് ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ മനാമ സെവന്‍സ് റണ്ണറപ്പായി. നൗഷാദ് അബ്ദുല്ല മല്‍സരം നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ്, സെക്രട്ടറി വി.കെ അനീസ്, കാമ്പയിന്‍ കണ്‍വീനര്‍ മുഹമ്മദ് നജാഹ്, അലി അഷ്‌റഫ്, ബദ്‌റുദ്ദീന്‍, മുസ്തഫ കൊടുങ്ങല്ലുര്‍, എം. അബ്ബാസ്, എം. അബ്ദുല്‍ ഖാദര്‍, യൂനുസ് സലീം, വി.എന്‍ മുര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles