Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മകന്റെ തടവുശിക്ഷ ഈജിപ്ത് കോടതി റദ്ദാക്കി

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ മകന്‍ ഉസാമ മുര്‍സിയുടെ ജയില്‍ തടവ് ഈജിപ്ത് കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ഉസാമയുടെ ശിക്ഷയില്‍ ഇളവു വരുത്തി കോടതി വിധി പുറപ്പെടുവിച്ചത്. 2016 ഡിസംബറില്‍ ഉസാമയുടെ കൈയില്‍ നിന്നും പേനാകത്തി കണ്ടെത്തിയെന്നായിരുന്നു കുറ്റം. 2017 ഒക്ടോബറിലെ കോടതി വിധിക്കെതിരെ ഉസാമ അപ്പീല്‍ നല്‍കിയിരുന്നു.

മൂന്നു വര്‍ഷത്തെ തടവും 500 ഈജിപ്ത് പൗണ്ട് പിഴയടക്കാനുമായിരുന്നു കോടതി വിധി. എന്നാല്‍ ഇത് തെറ്റിദ്ധാരണകള്‍ മൂലമാണെന്നും ജയില്‍ ശിക്ഷ ഒരു മാസത്തേക്കായി ചുരുക്കുകയാണെന്നും കോടതി വിധിച്ചു. 2017 നവംബറില്‍ ഉസാമ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിധി.

കോടതിയെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നത്.  എന്നാല്‍ ഈ വിധി പ്രാഥമികമാണെന്നും ഉയര്‍ന്ന കോടതിയില്‍ നിന്ന് 60 ദിവസത്തിനുള്ളില്‍ കേസില്‍ വെല്ലുവിളി നേരിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കലാപത്തിന് ശ്രമിച്ചു പ്രക്ഷോഭം നടത്തിയവരെ കൂട്ടക്കൊല ചെയ്തു, ജയില്‍ ചാടി എന്നീ കുറ്റങ്ങള്‍ ചുമത്തിയ മുര്‍സി ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 20 വര്‍ഷത്തേക്കാണ് ഈജിപ് സൈനിക കോടതി മുര്‍സിയെ ശിക്ഷിച്ചിരിക്കുന്നത്.

 

 

Related Articles