Current Date

Search
Close this search box.
Search
Close this search box.

മദ്‌റസ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

ദോഹ: ജീവിതത്തിന് ദിശാബോധം നല്‍കി സംസ്‌കാര സമ്പന്നരും മൂല്യമുള്ളവരുമായ സമൂഹത്തെ സൃഷ്ടിക്കുന്ന അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും അധ്യാപകരെ സമൂഹം വേണ്ട രീതിയില്‍ പരിഗണിക്കണമെന്നും ഖത്തര്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുന്‍തസര്‍ ഫായിസ് അല്‍ ഹമദ് അഭിപ്രായപ്പെട്ടു. പത്താം തരം മദ്രസ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ്യ സി.ഐ.സി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഹലോകത്തും പരലോകത്തും വഴി വിളക്കുകളാകാനും നന്മയുടെ പൂമരങ്ങളായി മാറാനും സഹായിക്കുന്ന ധാര്‍മിക വിദ്യാഭ്യാസം അക്ഷരങ്ങള്‍ക്കുമപ്പുറം ആശയ സമ്പുഷ്ടമായ ചിന്തയുടേയും അന്വേഷണത്തിന്റേയും അതിരുകളില്ലാത്ത ലോകത്തേക്ക് കടന്നുചെല്ലുവാനാണ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പത്താം ക്ലാസ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു.

സി.ഐ.സി. പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് സംസാരിച്ചു. മദ്രസ പിടി.എ. പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര, ട്രഷറര്‍ കെ. എല്‍. ഹാഷിം, നിര്‍വാഹക സമിതി അംഗം മുകര്‍റം, വനിതാ പിടി.എ. ഉപാധ്യക്ഷ മാജിദ മുകര്‍റം, സി.ഐ.സി. വൈസ് പ്രസിഡണ്ട് ആര്‍.എസ്. അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ബിന്‍ ഹസന്‍, കള്‍ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ, കെയര്‍ ആന്റ് ക്യൂര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന്‍, വക്റ മദ്രസ പ്രിന്‍സിപ്പല്‍ എം.ടി. ആദം എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പത്താം ക്ളാസ് പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്കുനേടുന്ന വിദ്യാര്‍ഥികള്‍ക്കായി അല്‍ മുഫ്ത റെന്റ് എ കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദ് വിതരണം ചെയ്തു.
വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് വസീം അബ്ദുല്‍ വാഹിദ്, നബീല അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ സംസാരിച്ചു. ഫാദില്‍ മുമ്മദ് റിയാസ് ഖുര്‍ആന്‍ പാരായണം നടത്തി. ഇഹാബ് നൗഷാദ്, റഷ ജുറൈജ്, റിദ ഫാത്വിമ എന്നിവരുടെ ഗാനാലാപനം പരിപാടിക്ക് കൊഴുപ്പേകി. . മദ്രസ അക്ടിംഗ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സിദ്ധീഖ് എം.ടി. നന്ദിയും പറഞ്ഞു.

 

 

Related Articles