Current Date

Search
Close this search box.
Search
Close this search box.

മദ്‌റസാ ഖുര്‍ആന്‍ കാമ്പയിന്‍ ആഗസ്റ്റ് മുതല്‍

കണ്ണൂര്‍: മജ്‌ലിസ് മദ്‌റസ എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ ‘ഖുര്‍ആനറിയാം പൊരുളറിയാം’ എന്ന തലക്കെട്ടില്‍ നടത്തുന്ന ഖുര്‍ആന്‍ കാമ്പയിന്‍ ആഗസ്റ്റ് മുതല്‍ ആരംഭിക്കും. ഖുര്‍ആന്‍ പഠന പാരായണ മത്സരങ്ങള്‍, ഖുര്‍ആന്‍ കാരവന്‍, ഖുര്‍ആന്‍ ക്വിസ്, റിയാലിറ്റി ഷോ എന്നിവയാണ് ഖുര്‍ആന്‍ കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍. ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ കാമ്പയിന്‍ പ്രഖ്യാപനം നടത്തി.

മനുഷ്യ പുരോഗതിക്ക് അനിവാര്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ദിവ്യ ഗ്രന്ഥമാണ് ഖുര്‍ആനെന്നും അതിനെ അറിയാനും ഉള്‍കൊള്ളാനും പ്രചരിപ്പിക്കാനും സന്നദ്ധമാവുന്നതിലൂടെ മനുഷ്യ സാഹോദര്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഉണര്‍ത്തി. ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് യു.പി.സിദ്ധീഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മജ്‌ലിസ് മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ കാമ്പയിന്‍ പരിപാടികള്‍ വിശദീകരിച്ചു. വി.എന്‍ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. മജ്‌ലിസ് മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് അസി.ഡയറക്ടര്‍ ജലീല്‍ മലപ്പുറം സ്വാഗതവും മേഖലാ കോഡിനേറ്റര്‍ ജഷീല്‍ അന്‍സാരി നന്ദിയും പറഞ്ഞു.

Related Articles