Current Date

Search
Close this search box.
Search
Close this search box.

ബാല സാഹിത്യ കാമ്പയിന് തുടക്കമായി

മനാമ: കുട്ടികളില്‍ വായനാ ശീലം വളര്‍ത്തി കൊണ്ടുവരുന്നതിനും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ‘മലര്‍വാടി’ ബാലസാഹിത്യ കാമ്പയിന് തുടക്കമായി. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന് കീഴിലുള്ള കുട്ടികളുടെ കൂട്ടായ്മയായ മലര്‍വാടി ബാലസംഘത്തിന്റെ കീഴിലാണ് വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ‘മക്കള്‍ക്കൊരു സമ്മാനം’ എന്ന പേരില്‍ ബഹ്‌റൈനിലും നാട്ടിലും ബാലസാഹിത്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ കാമ്പയിന്‍ കാലയളവില്‍ ലഭ്യമാക്കും.

പ്രവാചകന്മാരുടെയും മഹാരഥന്‍മാരായ മുന്‍ഗാമികളുടെയും ചരിത്രം, നന്മ നിറഞ്ഞ കഥകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ്. വായിച്ച് വളരുന്ന പുതു തലമുറയെ സൃഷ്ടിക്കുകയും അതുവഴി സര്‍ഗാത്മകതയുള്ളവരായി മാറ്റുകയും ചെയ്യാന്‍ കാമ്പയിന്‍ വഴി സാധിക്കുമെന്ന് മലര്‍വാടി കണ്‍ വീനര്‍ സക്കീന അബ്ബാസ് പറഞ്ഞു. കാമ്പയിന്‍ റിഫ ഏരിയ തല ഉദ്ഘാടനം ഏരിയ പ്രസിഡന്റ് സാജിദ് നരിക്കുനി നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ കിറ്റ് ഏറ്റുവാങ്ങി.

Related Articles