Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേടെന്ന് ഇറാഖ് പ്രധാനമന്ത്രി

ബഗ്ദാദ്: ഇക്കഴിഞ്ഞ മേയ് 12ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആരോപിച്ചു. മുഖ്തദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് വിജയിച്ചതിന് പിന്നില്‍ അതീവ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ ദീര്‍ഘകാലത്തെ എതിരാളിയും ഇറാനെ എതിര്‍ത്തിരുന്നയാളുമായിരുന്നു മുഖ്തദ അല്‍ സദര്‍. വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് അബാദി സര്‍ക്കാരിനു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഇറാഖ് ഇലക്ടോറല്‍ കമ്മിഷനിലെ അംഗങ്ങള്‍ വിദേശ യാത്ര നടത്തുന്നതിന് അദ്ദേഹം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് ഇറാഖിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കാണാത്ത തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പഠിച്ച ശേഷം താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അബാദി പറഞ്ഞു.

 

Related Articles