Current Date

Search
Close this search box.
Search
Close this search box.

നജീബിന്റെ തിരോധാനം: കാമ്പസുകളില്‍എസ്.ഐ.ഒ പ്രതിഷേധദിനം ആചരിക്കും

കോഴിക്കോട്: ജെ.എന്‍.യു കാമ്പസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ നജീബ് അഹ്മദിന്റെ തിരോധാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘ്പരിവാര്‍ ഗുണ്ടകള്‍കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നജീബിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ രാജ്യത്തെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. നജീബ് അഹ്മദിന് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ ജെ.എന്‍.യു കാമ്പസില്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാ പ്രഖ്യാപിച്ച ഡല്‍ഹി പോലീസിന്റെ നടപടി യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്.മുസ്‌ലിം ചെറുപ്പകാരമായതുകൊണ്ടാണ് നജീബ് സംഘ്പരിവാറിന്റെ ഉന്നമാകുന്നതെന്നത് യഥാര്‍ഥ്യമാണ്. ഇതുമറച്ചുവെച്ചുകൊണ്ടുള്ള സമരപരിപാടി കള്‍ വിഷയത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ മാത്രമാണ് ഉപകരിക്കുക എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. നജീബിന്റെ മാതാവ് നടത്തികൊണ്ടിരിക്കുന്ന സമരപോരാട്ടത്തെ ഭരണകൂട മര്‍ദനമുറകള്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യാ ഗേറ്റിനു മുന്നിലെ പോലീസ് അതിക്രമം. നീതി നിഷേധങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധരായ എല്ലാ സംഘടനകളും വ്യക്തികളും ശക്തമായി പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നജീബിന്റെ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമെന്നും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ‘നജീബ് ഡേ’ എന്ന തലക്കെട്ടില്‍ കേരളത്തിലെ വിവിധ കാമ്പസുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, സെക്രട്ടറിമാരായ തൗഫീഖ് മമ്പാട്, ഷിയാസ് പെരുമാതുറ, ജുമൈല്‍ പി.പി., ഷബീര്‍ കൊടുവള്ളി, ആദില്‍ എ., അംജദ് അലി ഇ.എം, സജീര്‍ ടി.സി. എന്നിവര്‍ പങ്കെടുത്തു.

Related Articles