Current Date

Search
Close this search box.
Search
Close this search box.

ദുരന്തബാധിത പ്രദേശങ്ങളിലെ ഫ്രീഡം സ്‌ക്വയര്‍ പരിപാടികള്‍ മാറ്റിവെക്കും: സോളിഡാരിറ്റി

കോഴിക്കോട്: ആഗസ്റ്റ് 15 ന് ദുരന്തബാധിത പ്രദേശങ്ങളിലടക്കം സംസ്ഥാന വ്യാപകമായി സോളിഡാരിറ്റി നടത്താനിരുന്ന ഫ്രീഡം സ്‌ക്വയര്‍ പരിപാടികള്‍ അതാത് പ്രദേശങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായ് മാറ്റിവെക്കുകയാണെന്ന് സംസ്ഥാന ജന:സെക്രട്ടറി ഉമര്‍ ആലത്തൂര്‍ പ്രസ്താവിച്ചു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രകൃതിക്ഷോഭത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം നടപ്പിലാക്കാന്‍ കഴിയുന്നതല്ല. യുവാക്കളുടെ കര്‍മശേഷിയും സേവനമനസ്സും സര്‍ക്കാര്‍ സംവിധാനങ്ങളോട് ഒത്തുചേരുമ്പോഴേ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. കേരളത്തിന്റെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദുരന്തബാധിത പ്രദേശങ്ങളിലെ സോളിഡാരിറ്റി നടത്താനിരുന്ന പ്രോഗ്രാമുകള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായ് മാറ്റിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles