Current Date

Search
Close this search box.
Search
Close this search box.

‘ജലം നിര്‍ണ്ണിതമാണ്’ യൂത്ത് ഇന്ത്യ ക്യാമ്പയിന്‍ നടത്തി

മനാമ: ‘ജലം നിര്‍ണ്ണിതമാണ്’ എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ മാര്‍ച്ച് മാസത്തില്‍ ജല ബോധവല്‍ക്കരണ മാസമായി ആചരിച്ചു. ജലക്ഷാമം, ശുദ്ധജലം, വരള്‍ച്ച, മഴ തുടങ്ങി ജലം ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന്‍ നടത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പയിനിന്റെ ഭാഗമായ് സാമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം, സര്‍ക്കിള്‍ മീറ്റുകള്‍, പഠന ക്ലാസുകള്‍, നീന്തല്‍ പരിശീലനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ക്യാമ്പയിന്‍ പ്രചരണാര്‍ത്ഥം മനാമ, റിഫ സര്‍ക്കിളുകള്‍ സംയുക്തമായി സംഘടിപ്പിച്ച യൂത്ത് മീറ്റ് യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നീന്തല്‍ മത്സരവും പരിശീലനവും നടന്നു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫജിസ് പഠന ക്ലാസ്സ് നടത്തി. ജലം നിര്‍ണ്ണിതമായതിനാല്‍ ഭാവിതലമുറയേകൂടി പരിഗണിച്ചാവണം അതിന്റെ ഉപയോഗമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ ജീവജാലങ്ങള്‍ക്കുമായുള്ള ജലസ്രോതസ്സുകള്‍ മനുഷ്യന്‍ മാത്രമായി ദുരുപയോഗം ചെയ്യുന്നത് പ്രകിതിവിരുദ്ധമാണ്. അതിനാല്‍ മൂല്യബോധത്തിന്റെ അളവുകോല്‍ കരുതിയുള്ള ജലോപയോഗം അനിവാര്യമാനിന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി വി.കെ അനീസ്, മനാമ സര്‍ക്കിള്‍ പ്രസിഡന്റ് ബിലാല്‍, സൈഫുദ്ദീന്‍ ബുദയ്യ, യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു.
മുഹറഖില്‍ ‘ജല ചിന്തകള്‍; ജല ബോധവല്‍ക്കരണവും ആവിഷ്‌കാരങ്ങളും’ എന്ന പേരിലായിരുന്നു യൂത്ത് മീറ്റ് സംഘടിപ്പിക്കപ്പെട്ടത്. മുഹറഖ് ജംഇയത്തുല്‍ ഇസ്ലാഹ് ഹാളില്‍ നടത്തിയ പരിപാടിയില്‍ വീഡിയോ  ഫോട്ടോ പ്രദര്‍ശനം, സെല്‍ഫി കോര്‍ണര്‍, കവിത, നാടന്‍പാട്ട്, ‘ജല സംരക്ഷണത്തിനായ് എനിക്ക് പറയാനുള്ളത്’ അഭിപ്രായം എഴുതിപതിക്കല്‍ തുടങ്ങിയ വിവിധ ആവിഷ്‌കാരങ്ങള്‍ കൊണ്ട് വ്യതസ്ത പുലര്‍ത്തി. യൂത്ത് ഇന്ത്യ വൈസ് പ്രസിഡനടുമാരായ ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് സലിം എന്നിവര്‍ സംസാരിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് വി.എം ഷക്കീബ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഷുഹൈബ് തിരൂര്‍, ജസീം നാജി, ഇജാസ് മൂഴിക്കാല്‍, ഫുആദ്, മുര്‍ഷാദ് വി.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles