Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: യു.എന്‍ പൊതുസഭയിലും അമേരിക്കക് വന്‍ തിരിച്ചടി

ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന് യു.എന്നിന്റെ പൊതുസഭയിലും വന്‍ തിരിച്ചടി നേരിട്ടു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപിന്റെ തീരുമാനത്തിനെതിരേ അവതരിപ്പിച്ച പ്രമേയത്തില്‍ 128 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. ഇന്ത്യയും പ്രമേയത്തെ അനുകൂലിച്ചു എന്നതും ശ്രദ്ധേയമാണ്.

വ്യാഴാഴ്ച യു.എന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പൊതുസഭയില്‍ ആകെയുള്ള 193 അംഗരാജ്യങ്ങളില്‍ 172 രാജ്യങ്ങളാണ് സഭയില്‍ പങ്കെടുത്തത്. 21 രാജ്യങ്ങള്‍ യോഗത്തിനെത്തിയിരുന്നില്ല. 128 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 9 രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

തുര്‍ക്കിയുടെയും അറബ് രാജ്യങ്ങളുടെയും ഒ.ഐ.സിയുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് യു.എന്‍ അടിയന്തിര യോഗം വിളിക്കാന്‍ തീരുമാനിച്ചത്. തങ്ങള്‍ക്കെതിരേ നിലപാടെടുക്കുന്നവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലിയും നല്‍കിയ മുന്നറിയിപ്പെല്ലാം തള്ളിയാണ് യു.എസിന്റെ സഖ്യക്ഷികളടക്കമുള്ള രാജ്യങ്ങള്‍ യു.എസിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

നേരത്തെ യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പിലും യു.എസിനെതിരേ അംഗരാജ്യങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. അന്ന് അമേരിക്ക മാത്രമാണ് എതിര്‍ത്ത് വീറ്റോ ചെയ്തത്. അമേരിക്ക,ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഹോണ്ടുറാസ്,അയര്‍ലാന്റ്,ഗ്വാട്ടമാല,നഊറു,പലാവു,മൈക്രോനേഷ്യ,ടോഗോ എന്നീ രാജ്യങ്ങളാണ് അമേരിക്കക് അനുകൂലമായി വോട്ടുചെയ്തത്.

 

Related Articles