Current Date

Search
Close this search box.
Search
Close this search box.

ഗുലന്‍ പ്രസ്ഥാനം ആഗോള ഭീകരതയാണ്: ജാവേഷ് ഓഗ്‌ലു

അങ്കാറ: തുര്‍ക്കി വിമതന്‍ ഫത്ഹുല്ല ഗുലന്റേത് പ്രാദേശിക ഭീകരതയല്ല ആഗോള ഭീകരതയാണെന്ന് ഒ.ഐ.സി രാഷ്ട്രങ്ങളോട് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേഷ് ഓഗ്‌ലു. ”നമുക്ക് തെറ്റുപറ്റരുത്, ഗുലന്‍ ഭീകരസംഘടന പ്രാദേശികമായ ഒന്നല്ല. മറിച്ച് ആഗോള ഭീകര പ്രസ്ഥാനമാണ്. പ്രസ്തുത സംഘടനയോട് അതിന്റെ അന്ത്യം വരെ പൊരുതാന്‍ നിശ്ചയിച്ചിരിക്കുകയാണ് ഞങ്ങള്‍. സഹോദര രാഷ്ട്രങ്ങളില്‍ നിന്നും അതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ കഥ കഴിക്കുന്നതിന് നിങ്ങളുടെ സഹായം ഞങ്ങള്‍ക്കാവശ്യമുണ്ട്.” എന്ന് ന്യൂയോര്‍ക്കില്‍ വെച്ച് ചേര്‍ന്ന ഒ.ഐ.സിയുടെ വാര്‍ഷിക കോര്‍ഡിനേഷന്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഒ.ഐ.സി പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഏപ്രിലില്‍ ഇസ്തംബൂളില്‍ നടന്ന സുപ്രധാന തീരുമാനങ്ങളെടുത്ത ഒ.ഐ.സി സമ്മേളനത്തെ കുറിച്ചും തുര്‍ക്കി മന്ത്രി അനുസ്മരിച്ചു. അട്ടിമറി ശ്രമത്തെ മറികടന്ന തുര്‍ക്കി ജനാധിപത്യം കൂടുതല്‍ കരുത്തു നേടിയിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫത്ഹുല്ല ഗുലന്റെ ഭീകര പ്രസ്ഥാനം വിദ്യാഭ്യാസ, ബിസിനസ്, സാംസ്‌കാരിക മേഖലകളിലെല്ലാം കടന്നെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. ”ഇസ്‌ലാമിസ്റ്റുകളെന്ന് സ്വയം അവകാശപ്പെടുന്ന അവരെ കുറിച്ച് ഒ.ഐ.സി അംഗങ്ങളെന്ന നിലയില്‍ നിങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പു നല്‍കുകയാണ്. ഇസ്‌ലാമുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. ഇസ്‌ലാമിക മൂല്യങ്ങളെയോ അടിസ്ഥാനങ്ങളെയോ മാനിക്കാത്തവരാണവര്‍. ഈ ഭീകരസംഘടന 241 പേരെ കൊലപ്പെടുത്തുകയും രണ്ടായിരത്തിലേറെ പേരുടെ പരിക്കിന് കാരണക്കാരാവുകയും ചെയ്തു.

Related Articles