Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് നാടുകളോട് ഐക്യം കാത്തുസൂക്ഷിക്കാന്‍ റെക്‌സ് ടില്ലേഴ്‌സണ്‍

സിഡ്‌നി: മൂന്ന് ഗള്‍ഫ് നാടുകളും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തില്‍ വിയോജിപ്പുകള്‍ പരിഹരിക്കാനും ഗള്‍ഫ് നാടുകളുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പത്രസമ്മേളനത്തില്‍ അതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേല്‍പറഞ്ഞ കക്ഷികള്‍ക്കിടയില്‍ കാലങ്ങളായി സംഘര്‍ഷങ്ങള്‍ പലതും നിലനില്‍ക്കുന്നുണ്ടെന്നും ഈ വിയോജിപ്പുകള്‍ക്ക് ഒരുമിച്ചിരുന്ന ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് തങ്ങള്‍ പ്രേരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ വല്ല സഹായവും ചെയ്യാന്‍ സാധിക്കുമെങ്കില്‍ തങ്ങളത് നിര്‍വഹിക്കുമെന്നും ജി.സി.സി അതിന്റെ ഐക്യനിലനിര്‍ത്തുന്നത് പ്രധാനമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയിലെ ഈ പ്രതിസന്ധി ഐഎസിനെതിരെയുള്ള യുദ്ധത്തെ ബാധിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. മേല്‍പറഞ്ഞ രാജ്യങ്ങളെല്ലാം (സൗദി, ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ) ഭീകരതക്കും ഐഎസിനും എതിരായ യുദ്ധത്തിലെ പങ്കാളികളാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് റിയാദില്‍ വെച്ച് അക്കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നും ടില്ലേഴ്‌സണ്‍ കൂട്ടിചേര്‍ത്തു.
ഗള്‍ഫ് മേഖലയിലെ പുതിയ സംഭവവികാസത്തില്‍ ടില്ലേഴ്‌സണ്‍ ആശ്ചര്യമൊന്നും പ്രകടിപ്പിച്ചില്ലെന്നും എന്നാല്‍ അക്കാര്യത്തെ കുറിച്ച് അമേരിക്കക്ക് നേരത്തെ അറിവുണ്ടായിരുന്നു എന്നദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന് വാഷിംഗ്ടണിലെ അല്‍ജസീറ ഓഫീസ് ഡയറക്ടര്‍ അബ്ദുറഹീം ഫഖ്‌റ പറഞ്ഞു.

Related Articles