Current Date

Search
Close this search box.
Search
Close this search box.

കാമ്പസുകളിലെ ഇസ്്ലാമോഫോബിയ: വ്യവസ്ഥാപിത പഠനം അനിവാര്യം: എസ്.ഐ.ഒ ചര്‍ച്ചാ സംഗമം

കോഴിക്കോട്: ഇന്ത്യയിലെ ഉന്നത കലാലയങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയെ അടയാളപ്പെടുത്താന്‍ വ്യവസ്ഥാപിത പഠനം അനിവാര്യമാണെന്ന് ‘കാമ്പസുകളിലെ ഇസ്്ലാമോഫോബിയ’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ മുസ്്ലിംകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ മുഖവിലക്കെടുത്തു കൊണ്ടുള്ള ഗവേഷണ പഠനങ്ങള്‍ ഇന്ന് ലഭ്യമല്ല. അത് കൊണ്ട് തന്നെ ഇത്തരം അനുഭവങ്ങള്‍ പറഞ്ഞ് മുന്നോട്ട് വരുന്നവര്‍ക്ക് ദുരുദ്ദേശ്യമുണ്ടെന്ന കള്ളപ്രചാരണമാണ് പലഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത്.

ലോകവ്യാപകമായി ഉപയോഗിച്ച് വരുന്ന ഇസ്്ലാമോഫോബിയ എന്ന പദം ഇന്ത്യയിലെ മുസ്്ലിംകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ മാത്രം പ്രശ്നമായി അവതരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. കാമ്പസിലെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിവേചനങ്ങളെ തടയാന്‍ രോഹിത് ആക്ട് പോലെയുള്ള നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ വ്യവസ്ഥാപിത കൊലപാതകത്തിന് കാരണക്കാരാവരെ കണ്ടെത്താന്‍ അന്യേഷണം ഊര്‍ജിതമാക്കണം. ചര്‍ച്ച സംഗമം അഭിപ്രായപ്പെട്ടു. കോഴിക്കോട് വിദ്യാര്‍ത്ഥി ഭവനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഐ.ഐ.ടി ഗവേഷക വിദ്യാര്‍ത്ഥി അലി പി കാസിം, എസ്.ഐ.ഒ ദേശീയ കാമ്പസ് സെക്രട്ടറി ഷബീര്‍ കൊടുവള്ളി, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി സല്‍വ അബ്ദുല്‍ ഖാദര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, സംസ്ഥാന സെക്രട്ടറി അസ്്ലം അലി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles