Current Date

Search
Close this search box.
Search
Close this search box.

ഐലീഫ് ഓണ്‍ലൈന്‍ മദ്‌റസ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: മജ്‌ലിസ് മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡും ജി-25 വിദ്യാഭ്യാസ പ്രൊജക്ടും സംയുക്തമായി നടപ്പിലാക്കുന്ന ഐലീഫ് ഓണ്‍ലൈന്‍ മദ്‌റസയുടെ ഔദ്യോഗിക പ്രഖ്യാപനം ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ര്‍ഫെയ്ത് ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സാലിഹ് അല്‍നഈമി നിര്‍വഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പദ്ധതിയുടെ നാമകരണം നിര്‍വഹിച്ചു. വൈസ് കിഡ്‌സ് ഇംഗ്ലീഷ് പഠപുസ്തകങ്ങളുടെ പ്രകാശനം ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി നിര്‍വഹിച്ചു. ഐലീഫ് വെബ്‌സൈറ്റ് പ്രകാശനം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നും  തീം സോംഗ് പ്രകാശനം  വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് സഫിയ അലിയും നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി.ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹ്മദ്, ഡോ. ഉമര്‍ ഒ തസ്‌നീം, താജ് ആലുവ, ഇംതിയാസ് കവിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍  ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മജ്‌ലിസ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍ സ്വാഗതവും, എസ്. കമറുദ്ദീന്‍ നന്ദിയും പറഞ്ഞു. www.ileafsuite.com എന്ന വിലാസത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2017 സെപ്തംബര്‍ 23 (മുഹറം 01) മുതല്‍ ഓണ്‍ലൈന്‍ മദ്‌റസയുടെ പൈലറ്റ് ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശമീര്‍ ബാബു വല്ലപ്പുഴ അറിയിച്ചു.

Related Articles