Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അറസ്റ്റു ചെയ്ത തുര്‍ക്കി പൗര തിരിച്ചെത്തി

അങ്കാറ: ഫലസ്തീന്‍ സന്ദര്‍ശിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത തുര്‍ക്കി പൗരയെ വിട്ടയച്ചു. കഴിഞ്ഞ മാസം 11ന് തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച അവര്‍ തുര്‍ക്കിയില്‍ മടങ്ങിയെത്തി. 27കാരിയായ ഇബ്രു ഒസ്‌കാനെയാണ് നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചത്. ‘ദൈവത്തിന് നന്ദി, അത് കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ എന്റെ രാജ്യത്താണ്. അറസ്റ്റ് നടപടികള്‍ അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും’ അവര്‍ പറഞ്ഞു.

കുടുംബവുമൊത്ത് ജറൂസലേം സന്ദര്‍ശിച്ച് തുര്‍ക്കിയിലേക്ക് തിരിച്ചു മടങ്ങവേ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്. ഇവര്‍ നേരത്തെയും രണ്ട് തവണ ജറൂസലേം സന്ദര്‍ശിച്ചിട്ടുണ്ട്. അന്നും അന്യായമായി ഇവരെ അറസ്റ്റു ചെയ്തിരുന്നു.

Related Articles