Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ലബനാന്‍

ബെയ്‌റൂത്ത്: ഇസ്രായേല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ തെക്ക് ഭാഗത്താണ് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതെന്നും ഇതിനായി സാമ്പത്തിക സഹായം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച റോമില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാജ്യത്തിനകത്ത് ഹിസ്ബുല്ലയുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ നേരത്തെ ലബനാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി അന്താരാഷ്ട്ര സഖ്യമുണ്ടാക്കാനും ലബനാന്‍ ആലോചിക്കുന്നുണ്ട്.

യു.എന്നില്‍ അംഗമായ 40 രാജ്യങ്ങളാണ് വ്യാഴാഴ്ച റോമില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് യോഗത്തില്‍ ചില സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 2006 മുതല്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ മേഖലയില്‍ യുദ്ധം നടക്കുന്നുണ്ട്. ലെബനീസ് ആര്‍മ്ഡ് ഫോഴ്‌സിന് 1.5 ബില്യണ്‍ യു.എസ് ഡോളര്‍ നേരത്തെ സഹായം നല്‍കിയിരുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി യു.എസിന്റെ പ്രത്യേക സേനയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലെബനാനിലെ സുരക്ഷയും സ്ഥിരതയും അപകടത്തിലാണെന്നാണ് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പറഞ്ഞത്. ലബനീസ് ആര്‍മ്ഡ് ഫോഴ്‌സിന് തങ്ങള്‍ പിന്തുണ നല്‍കുമെന്നും യു.എസ് അറിയിച്ചിട്ടുണ്ട്.

 

Related Articles