Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്കുള്ള യു.കെയുടെ ആയുധ കയറ്റുമതിയില്‍ വന്‍ വര്‍ധന

ലണ്ടന്‍: യു.കെയില്‍ നിന്നും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി 2017ല്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആയുധ വിപണനത്തിനെതിരെ ക്യാംപയിന്‍ നടത്തുന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ബ്രിട്ടന്‍ ഇസ്രായേലിലേക്ക് കയറ്റിയയക്കുന്ന ആയുധ ഇടപാടില്‍ വലിയ വര്‍ധനവ് ഉണ്ടായതെന്ന് വ്യക്തമാക്കുന്നത്.

294 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് 2017ല്‍ കയറ്റുമതി ചെയ്തത്. 2016ല്‍ ഇത് 114 മില്യണ്‍ ഡോളറും 2015ല്‍ 27 മില്യണ്‍ ഡോളറുമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങമായി 466 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ബ്രിട്ടന്‍ കയറ്റിയയച്ചിട്ടുണ്ട്.

റൈഫിളുകള്‍,ചെറിയ വെടിക്കോപ്പുകള്‍,സ്‌നിപ്പര്‍ റൈഫിളുകള്‍ എന്നിവയാണ് പ്രധാനമായും ഇസ്രായേലിന് നല്‍കുന്നത്. ഇസ്രായേലിന്റെ പ്രധാന ആയുധ വിപണി കൂടിയാണ് ബ്രിട്ടന്‍. അതിനാല്‍ തന്നെ മേഖലയില്‍ എന്നും സംഘര്‍ഷം നിലനിര്‍ത്തുക എന്നത് ബ്രിട്ടന്റെ കൂടി ആവശ്യമാണ്.

 

Related Articles