Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ സംഘ് പരിവാര്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യം

യാമ്പു: ഇന്ത്യയില്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനളെും വംശീയ ഉന്മൂലന ശ്രമങ്ങളെയും മതേതരകക്ഷികള്‍ ഒന്നിച്ചുനിന്ന് നേരിടണമെന്ന് യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാനേതാക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിലെ കത്‌വയില്‍ ബാലിക പീഢിപ്പിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യാമ്പു ടൗണ്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സുഹ്‌രി മോഡറേറ്ററായിരുന്നു. നിയമപാലകരായി സംരക്ഷിക്കേണ്ടവര്‍ തന്നെ വേട്ടക്കാരാവുകയും നീതിപാലകരാവേണ്ട അധികാരികള്‍ ഇത്തരം പൈശാചികതകള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് വേദനാജനകമാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. എല്ലാ വിധ മാനുഷിക മൂല്യങ്ങളും കാറ്റില്‍പറത്തി വര്‍ഗീയ വിധ്വംസക ശക്തികള്‍ നാട്ടില്‍ ചെയ്തു കൊണ്ടിരിക്കുന്ന തെമ്മാടിത്ത പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് ജമ്മു കാശ്മീരിലെ കത്ത്‌വയില്‍ കണ്ടത്. ഭരണാധികാരികളുടെ നിസ്സംഗതയും അക്ര മകാരികളോടുള്ള മൃദുസമീപനവുമാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഇനിയൊരു കത്‌വയും ഇന്നാവോയും രാജ്യത്ത് ആവര്‍ത്തിച്ചുകൂടാ. വര്‍ഗീയവാദികളെ നിലക്കു നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണം. പ്രതികൂല സാഹചര്യം മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചില ഛിദ്രശക്തികളുടെ ശ്രമങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയ ണമെന്നും ടേബിള്‍ ടോക്ക് ആഹ്വാനം ചെയ്തു.

     വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ മൊറയൂര്‍, സോജി ജേക്കബ്, ജാബിര്‍ വാണിയമ്പലം, സൈനുല്‍ ആബിദ്,  സിദ്ധീഖുല്‍ അക്ബര്‍,യൂസുഫ്,ബഷീര്‍ പൂളപ്പൊയില്‍,അബ്ദുല്‍ കരീം പുഴക്കാട്ടിരി, അബൂബക്കര്‍ മേഴത്തൂര്‍, മാമുക്കോയ ഒറ്റപ്പാലം, ജാഫര്‍ താനൂര്‍, അഹ്മദ് അലി ഖാസിം, അബ്ദുറസാഖ് പെരിന്തല്‍മണ്ണ, മുജീബ് പൂവച്ചല്‍, അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു. എം. അബ്ദുറഹ്മാന്‍ സലഫി സമാപന പ്രസംഗം നിര്‍വഹിച്ചു. ഉബൈദ് ഫാറൂഖി കക്കോവ് നന്ദി പറഞ്ഞു.

 

Related Articles