Current Date

Search
Close this search box.
Search
Close this search box.

ഇനിയും കുട്ടികള്‍ കൊല ചെയ്യപ്പെടരുത്: എര്‍ദോഗാന്‍

അങ്കാറ: ലോകത്തെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കുട്ടികള്‍ കൊലചെയ്യപ്പെടുന്നതിന് അറുതി വരുത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. സിറിയയിലെ രാസായുധം കാരണം ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും ഇനിയും അത്തരം മരണങ്ങള്‍ സംഭവിക്കരുതെന്നും തുര്‍ക്കിയിലെ പ്രസിഡന്റ് കൊട്ടാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 23ന് കുട്ടികളുടെ ദിനത്തോടനുബന്ധിച്ച് തുര്‍ക്കിയുടെ ദേശീയ പ്രക്ഷേപണ വിഭാഗമായ ടി.ആര്‍.ടി (Turkish Radio and Television Corporation) സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കാണ് തുര്‍ക്കി പ്രസിഡന്റ് സ്വീകരണം ഒരുക്കിയത്.
വലിയവരുടെ ഹൃദയകാഠിന്യത്തിന് പിഞ്ചു ശരീരങ്ങള്‍ വിലയൊടുക്കേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ സിറിയയിലെ ഇദ്‌ലിബില്‍ ഈ മാസം ആദ്യത്തിലുണ്ടായ രാസായുധാക്രമണത്തില്‍ എണ്‍പതിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികള്‍ ജീവിക്കുകയും അവര്‍ക്ക് സുരക്ഷിതത്വ ബോധവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.

Related Articles