Current Date

Search
Close this search box.
Search
Close this search box.

ആരാമം കാമ്പയിന് മനാമ ഏരിയയിൽ തുടക്കമായി

മനാമ: നല്ല വായനയെ പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ഫ്രന്‍റ്സ് വനിതാവിംഗ്  നടത്തുന്ന ആരാമം കാമ്പയിന് മനാമ ഏരിയയില്‍ തുടക്കമായി. വനിതകൾക്ക്​ ദിശാബോധം നൽകുന്നതിന്​ വനിതകളാൽ നടത്തപ്പെടുന്ന മാസികയെന്ന നിലക്ക്​ സ്​ത്രീജനങ്ങൾക്കിടയിൽ വർധിച്ച സ്വീകാര്യതയാണ്​ ആരാമത്തിന്​ ലഭിച്ചു കൊണ്ടിരിക്കുന്നത്​. സ്ത്രീകളിൽ സൃഷ്്​ടിപരമായ വായനാശീലം വളർത്തുവാനും അവരിൽ ധാർമിക വിജ്ഞാനവും സാമൂഹികാവബോധവും ശക്​തിപ്പെടുത്താനും സർഗാത്മക കഴിവുകൾ പോഷിപ്പിക്കാനൂം ആരാമം ശക്​തമായ ഇടപെടലാണ്​ നടത്തിക്കൊണ്ടിരിക്കുന്നത്​. മലയാളത്തിലെ ഇതര വനിതാ മാസികകളുടേതിൽനിന്ന് വ്യത്യസ്തമായി പൈങ്കിളി രചനകളിൽ നിന്ന്​ മുക്​തമായ രീതിയാണ്​ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്​. ഫീച്ചറുകൾ ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവക്ക്​ പുറമെ ആഗോളതലത്തിൽ​ ശ്രദ്ധ നേടിയ വനിതകള​ുടെ ചരിത്രം, വനിതാലോകം, നിയമവേദി, കൃഷി, ​ആരോഗ്യം, പാചകം, കഥ,​ നോ​വലെറ്റ്​ തുടങ്ങിയ പംക്തികളും പ്രസിദ്ധീകരിച്ചുവരുന്ന​ുവെന്നതാണ്​ ആരാമത്തി​​െൻറ പ്രത്യേകത. മാർച്ച് 15- മുതൽഏപ്രിൽ 15 വരെ നടത്തുന്ന കാമ്പയി​ൻ മനാമ ഏരിയ തല ഉദ്​ഘാടനം മനാമ ഏരിയ കൺവീനർ നദീറ ഷാജി ജസീല ഷറീജിന്​ നൽകി  നിർവഹിച്ചു.

Related Articles