Current Date

Search
Close this search box.
Search
Close this search box.

അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നതിന് സ്റ്റേ

അലഹാബാദ്: ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നത് അലഹാബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ് പശുക്കിടാവിനെ കശാപ്പു ചെയ്യുന്നത് കണ്ടെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നോയിഡയിലെ കോടതി കഴിഞ്ഞ ജൂലൈയില്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് അഖ്‌ലാഖിന്റെ കുടുബം അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെരുന്നാള്‍ ആഘോഷത്തിനിടെ അഖ്‌ലാക്കും കുടുംബവും പശുക്കിടാവിനെ കശാപ്പ് ചെയ്ത് മാംസം കഴിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് 2015 സെപ്റ്റംബറിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

Related Articles