Kerala VoiceNews

മമ്മദ് ഫൈസി സ്മരണിക പ്രകാശനം ചെയ്തു

കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന ട്രഷററും സമസ്തയുടെ നിരവധി സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ഹാജി കെ. മമ്മദ് ഫൈസിയുടെ അനുസ്മരണ പതിപ്പ് പുറത്തിറങ്ങി. എസ്.വൈ.എസ്. മുഖപത്രമായ സുന്നി അഫ്കാര്‍ പ്രസിദ്ധീകരിച്ച അനുസ്മരണ പതിപ്പിന്റെ പ്രകാശനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker