Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളോട് സഹതാപം വേണ്ടെന്ന് ഇസ്രായേലിന്റെ നിയമനിര്‍മാണം

തെല്‍ അവീവ്: ഫലസ്തീനികളോട് സഹതാപം വേണ്ടെന്നും ഇസ്രായേലിന്റെ ഉപരോധത്തെ വിമര്‍ശിക്കുന്നത് നിരോധിച്ചും ഇസ്രായേല്‍ പാര്‍ലമെന്റ് നിയമം പാസാക്കി. ഫലസ്തീനികള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തെ വിമര്‍ശിക്കരുതെന്നും ഫല്‌സതീനികളോട് സഹതാപമുണ്ടാകേണ്ടെന്നുമാണ് നിയമനിര്‍മാണം നടത്തിയത്. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റ് ആണ് കഴിഞ്ഞ ദിവസം പുതിയ നിയമം പാസാക്കിയത്. പാര്‍ലമെന്റിലെ 120 അംഗങ്ങളില്‍ 43 പേര്‍ അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 24 പേര്‍ എതിര്‍ത്തു.

വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഫലസ്തീനികളെ പ്രവേശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഫലസ്തീനികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു സഹതാപവും കാണിക്കേണ്ടതില്ലെന്നും നിയമത്തില്‍ പറയുന്നു.

വെസ്റ്റ് ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന ഇസ്രായേലിന്റെ ഉപരോധത്തെ നിരവധി ഇസ്രായേലി ഗ്രൂപ്പുകള്‍ തന്നെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിമര്‍ശനം നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുന്നത്. ഫലസ്തീന് അനുകൂലമായി സംസാരിക്കുന്ന ഇത്തരം ഗ്രൂപ്പുകളുടെയും മൂവ്‌മെന്റുകളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്.

 

Related Articles