India TodayNews

പശുക്കടത്ത് ആരോപിച്ച് യു.പിയില്‍ വീണ്ടും ഒരാളെ തല്ലിക്കൊന്നു

ലക്‌നൗ: പശുക്കടത്ത് ആരോപിച്ചുള്ള സംഘ്പരിവാര്‍ ഭീകരരുടെ കൂട്ടക്കൊലകള്‍ അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ പിലഖുവില്‍ തിങ്കളാഴ്ച ഒരാളെക്കൂടി സംഘ് ഭീകരര്‍ അടിച്ചു കൊന്നു. കാസിം (45) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൂടെ ക്രൂരമായി മര്‍ദനമേറ്റ് സമൂദുദ്ദീന്‍ (65) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ ഇവരെ തടഞ്ഞു നിര്‍ത്തി കൂട്ടമായി മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിനിടെ ഖാസിം നിലത്തു വീഴുന്നതും ആരും രക്ഷിക്കാതെ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതും വീഡിയോവില്‍ വ്യക്കതമാണ്.

അതേസമയം, ബൈക്കപടവുമായി ബന്ധപ്പെട്ടുണ്ടായ അടിപിടി തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയാണുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. എഫ്.ഐ.ആറിലും ഇങ്ങനെയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ബജ്‌ഹേദ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഇവര്‍ മൂന്നു പശുക്കളെ മോഷ്ടിച്ചെന്നും പശുവിനെ കശാപ്പു ചെയ്യുകയാണെന്നും പ്രചരിപ്പിച്ചാണ് ആക്രമണം നടത്തിയത്.

പശുക്കുട്ടിയെ കശാപ്പു ചെയ്യുകയാണെന്നാണ് ഗ്രാമത്തില്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ സമായുദ്ദീന്‍ തന്റെ പശുക്കള്‍ക്കായുള്ള കാലിത്തീറ്റയുമായി പോകുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Facebook Comments
Show More

Related Articles

Close
Close