Current Date

Search
Close this search box.
Search
Close this search box.

ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി ഗസ്സയിലെ രോഗികള്‍

ഗസ്സ സിറ്റി: തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്ന് ലോകത്തോട് അപേക്ഷിച്ച് ഗസ്സയിലെ രോഗികള്‍. ഗസ്സക്കു മേല്‍ ഇസ്രായേലിന്റെ ഉപരോധം ശക്തമാക്കിയതോടെയാണ് ഇവര്‍ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ഗസ്സ നഗര മധ്യത്തിലെ ആശുപത്രിയിലാണ് രോഗികള്‍ കൂട്ടത്തോടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് ലോകത്തോട് സഹായമഭ്യര്‍ത്ഥിച്ച് കൈകള്‍ നീട്ടിയത്.

ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റവരാണ് ആശുപത്രിക്കു മുന്നില്‍ സ്‌ട്രെച്ചറുകളിലും വീല്‍ചെയറുകളിലും പ്രതിഷേധം സംഘടിപ്പിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവര്‍ സമരം ചെയ്തത്.

ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉപരോധം ശക്തമാക്കിയതോടെ ആശുപത്രിയിലേക്കുള്ള മരുന്നിനും ലാബ് സാമഗ്രികളും ടെസ്റ്റിങ് ഉപകരണങ്ങള്‍ക്കും വലിയ അളവില്‍ ക്ഷാമം അനുഭവപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിന്റെ ഉപരോധം പിന്‍വലിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.

Related Articles