Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?

ശുഭാപ്തി വിശ്വാസം കൈവെടിയാതെ പ്രത്യാശയോടെ ജീവിക്കാന്‍ നമുക്ക് ചിലപ്പോള്‍ പ്രയാസം തോന്നിയേക്കാം. ആവേശവും ആഹ്ലാദത്തിനുമുപരി ജീവിതത്തില്‍ നഷ്ടം,ഉത്കണ്ഠ,ഭയം തുടങ്ങിയ മാനസികമായി തളര്‍ത്തുന്ന വികാരങ്ങള്‍ നീണ്ടു നില്‍ക്കുന്നതായി തോന്നും. ഇതൊരു അസാധാരണ സംഭവമല്ല. ഗവേഷകര്‍ അഗാധമായി പഠിച്ച് ‘നിഷേധാത്മക പക്ഷപാതം’ എന്ന് പേര് നല്‍കിയ പ്രതിഭാസമാണിത്.

നമ്മെ സുരക്ഷിതമാക്കാന്‍ നിഷേധാത്മക പക്ഷപാതം പ്രധാനപങ്ക് വഹിക്കുന്നുണ്ടെങ്കിലും, അത് വ്യാപകവും ആത്മവിനാശകരവുമാണ്. ശക്തമായ ഒരു നിഷേധാത്മക പക്ഷപാതത്തിന് ‘എനിക്ക് നല്ലതിന് അര്‍ഹതയില്ല’ , ‘എനിക്ക് ഒന്നും ശരിയാവില്ല’ തുടങ്ങിയ പൈശാചികചിന്തകളുള്ള ഒരു നിഷേധാത്മക ആത്മരൂപം സൃഷ്ടിക്കാന്‍ കഴിയും. ഇതിനെല്ലാമുപരി, നിങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തി പൂര്‍ണ്ണമായി ഇല്ലാതാക്കാനും ഇതിന് കഴിയും.

ഹാനികരമായ നിഷേധാത്മക

ജോലി, വീട്, ബന്ധം അല്ലെങ്കില്‍ സാമൂഹിക ജീവിതം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളില്‍ ശക്തമായ നിഷേധാത്മക പക്ഷപാതം ഇല്ലാതായാല്‍ നിങ്ങള്‍ക്കെന്തുസംഭവിക്കും ?
അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തകളില്‍ അവ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ എന്തായിരിക്കും അതിന്റെ ആഘാതം ? അത് അവിശ്വസനീയമാംവിധം അപകടകരമാണെന്ന് മാത്രമല്ല നമ്മുടെ ദൃഢവിശ്വാസം നഷ്ടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള അതിനികൃഷ്ടമയ പരിണാമത്തിലേക്ക് നയിക്കുകയും ചെയ്യും.

Also read: ഇണയോടുള്ള ശാരീരികവും മാനസികവും സാമൂഹ്യവുമായ ബാധ്യത

ഇതിനൊരു പരിഹാരം കാണാന്‍ നമുക്ക് കഴിയണം. നിഷേധാത്മക ചിന്താശീലം നമുക്കുണ്ടെങ്കില്‍ അതിന്റെ സാന്ദ്രത നാം എങ്ങനെ ലഘൂകരിക്കും ? ലളിതമായി പറഞ്ഞാല്‍, ആവശ്യസമയങ്ങളില്‍ മാത്രമേ നമ്മുടെ ചിന്തകളില്‍ നിഷേധാത്മക പക്ഷപാതം കടന്നുവരാന്‍ അനുവദിക്കാവൂ. അല്ലാത്തപ്പോഴെല്ലാം നമ്മുടെ ചിന്തകളെ ശുഭകാര്യങ്ങളാല്‍ സമൃദ്ധമാക്കണം. നമ്മുടെ ആത്മാവതിനെ വിശ്വസിച്ച് സ്വീകരിക്കുംവരെ ഇത് ആവര്‍ത്തിക്കണം. അവബോധ ചികിത്സയുടെ അടിസ്ഥാനമിതാണ്.

ഇസ്ലാമിക വ്യാഖ്യാനം

ശാസ്ത്രലോക പഠനങ്ങള്‍ക്ക് മുമ്പേതന്നെ ഇസ്ലാമില്‍ നിഷേധാത്മക പക്ഷപാത ചെറുത്തുനില്‍പ്പിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഒരു ഖുദ്‌സിയായ ഹദീസില്‍ നമുക്കിത് കാണാം. അല്ലാഹുവിന്റെ ആശയങ്ങളെ പ്രവാചകരുടെ ഭാഷയില്‍ അവതരിപ്പിച്ചുകൊണ്ട് നിവേദനം ചെയ്യപ്പെട്ടവയെയാണ് ‘ഹദീസ് ഖുദ്‌സീ’ എന്ന് പറയുന്നത്.

നബി (സ) പറഞ്ഞതായി അബു ഹുറൈറ ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
അല്ലാഹു പറയുന്നു : ‘ എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാന്‍. എന്നെ അവന്‍ സ്മരിക്കുമ്പോള്‍ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്റെ മനസ്സുകൊണ്ടാണെങ്കില്‍ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സില്‍ വെച്ച് അവന്‍ എന്നെ സ്മരിച്ചെങ്കില്‍ അവരേക്കാളുന്നതരായ ഒരു സമൂഹത്തില്‍വെച്ച് ഞാനവനെയും സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവന്‍ എന്നിലേക്കടുത്താല്‍ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവന്‍ എന്റെയടുക്കലേക്ക് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി മുസ്ലിം) ‘

സ്ഥിരീകരണ പക്ഷപാതം

മേല്‍പറഞ്ഞ ഹദീസില്‍ ‘സ്ഥിരീകരണ പക്ഷപാതം’ എന്ന മറ്റൊരു ശാസ്ത്രീയ ആശയത്തെ കൂടി സൂചിപ്പിക്കുന്നു. നിങ്ങളുടെ വിശ്വാസം ദൃഢപ്പെടുത്തുന്നതും പിന്തുണയ്ക്കുന്നതുമായ കാര്യങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കുമ്പോള്‍ സംഭവിക്കുന്ന ഒന്നാണിത്. പരസ്പരം പോഷിപ്പിക്കുന്ന അപകടകരമായ സുഹൃത്തുക്കളാണ് നിഷേധാത്മകത സ്ഥിരീകരണ പക്ഷപാതങ്ങള്‍. ഇവ ഒരു വ്യക്തിയെ വിഷാദത്തിലേക്കും അലംഭാവത്തിലേക്കും നയിക്കുന്നുവെന്ന് മാത്രമല്ല ഈ പക്ഷപാതങ്ങള്‍ ശക്തമാണെങ്കില്‍ അല്ലാഹുവുമായുള്ള ആ വ്യക്തിയുടെ ബന്ധം വരെ മുറിപ്പെടുത്താന്‍ ഇവക്ക് സാധ്യമാകും.

Also read: പരലോകബോധം ജീവിതത്തിൻ്റെ അടിത്തറയാക്കണം

അതിനാല്‍ നാം ചിന്തിക്കുമ്പോഴെല്ലാം റബ്ബ് നമ്മോടൊപ്പമുണ്ടെന്ന് അല്ലാഹു പറയുന്നു. പരമകാരുണികനും,നീതിമാനും,പരിപാലകനും, സ്‌നേഹനിധിയും,മറ്റെല്ലാ മനോഹര സ്വഭാവ സവിശേഷതകളുമുള്ളവനാണ് നമ്മുടെ സൃഷ്ടാവ്. എന്നാല്‍, ഈ ഗുണങ്ങളെല്ലാം മനസ്സിലാക്കി പൂര്‍ണഹൃദയത്തോടെ നമുക്കെപ്പോഴുമവനെ കീഴ്‌വണങ്ങാന്‍ സാധിക്കുന്നില്ല. അല്ലാഹുവിലുള്ള വിശ്വാസം ചിലപ്പോഴെല്ലാം നമ്മുടെ വ്യക്തിപരമായ നിഷേധാത്മകതയ്ക്കും സ്ഥിരീകരണ പക്ഷപാതത്തിനും വിധേയമാകാം. ഇത് തീര്‍ച്ചയായും നമ്മുടെ വന്‍പരാജയമാണ്, ഒരിക്കലും അല്ലാഹുവിന്റെ തെറ്റല്ല.

അല്ലാഹുവിലുള്ള വിശ്വാസം ദൃഢമാക്കാന്‍ നമ്മള്‍ അതിയായി ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും സ്ഥിരീകരണ പക്ഷപാതം നമുക്കനുകൂലമായി പ്രവര്‍ത്തിച്ച് നമ്മെ നല്ലതിലേക്ക് നയിക്കും. ഒപ്പംതന്നെ നിഷേധാത്മക പക്ഷപാതത്തിന്റെ ശക്തി ദുര്‍ബലമാക്കുകയും ചെയ്യും.
എന്നാല്‍, ഈ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ നാം
പൂര്‍ണ്ണമായും നിഷേധാത്മക പക്ഷപാതത്തിന്റെ അധീനതയില്‍ അകപ്പെടും. ഇത്തരം നിഷേധാത്മകതയെ ഉള്‍കൊള്ളാന്‍ നമ്മുടെ ആത്മാവിന് സാധിക്കില്ലെന്ന് മാത്രമല്ല ഇത് പൂര്‍ണ്ണമായും നമ്മെ തളര്‍ത്തി ഇല്ലാതാക്കും.

അല്ലാഹുവിനെ സ്മരിക്കുക

അല്ലാഹുവിനെ കൂടുതലായി സ്മരിക്കാന്‍ ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
‘പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖുര്‍ആന്‍ 39:53) ‘.

ഇബ്‌നു ഖയ്യിം തന്റെ തഹ്ദീബ് മദാരിജ് അസ്‌സലികീന്‍ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്: ‘അല്ലാഹുവില്‍ നിങ്ങള്‍ക്ക് എത്രത്തോളം നല്ല പ്രതീക്ഷകളും പ്രത്യാശയും ഉണ്ടോ അത്രത്തോളം നിങ്ങള്‍ അവനില്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍, അല്ലാഹുവിലുള്ള നല്ല പ്രതീക്ഷകളാണ് അവനില്‍ ആശ്രയിക്കുന്നതിനും വിശ്വസിക്കുന്നതിനും പ്രേരിപ്പിക്കുന്നത്. കാരണം പ്രത്യാശയും പ്രതീക്ഷകളും ഇല്ലാത്ത ഒന്നിനെ വിശ്വസിക്കുക എന്നത് അസംഭവ്യമാണ്. അത് അല്ലാഹുവിന് നന്നായി അറിയാം. ‘ അല്ലാഹുവിലുള്ള വിശ്വാസം ദൃഢമല്ലാത്തവര്‍ തങ്ങള്‍ക്ക് അല്ലാഹുവെപ്പോഴും മോശസമയങ്ങള്‍ മാത്രം നിശ്ചയിക്കുന്നുവെന്നും, തങ്ങള്‍ക്ക് അര്‍ഹിക്കുന്നതെല്ലാം അവന്‍ തടയുന്നുവെന്നും തെറ്റായി ധരിക്കുമെന്ന് ഇബ്‌നു ഖയ്യിം തന്റെ മറ്റു ലേഖനങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Also read: സൂറത്തുല്‍ മുല്‍ക്: ജീവിത മികവിന്‍റെ പാഠങ്ങള്‍

കൊടുങ്കാറ്റിലൂടെ പായുക

ഈ വികാരങ്ങളുടെ പ്രഭാവം നിങ്ങളില്‍ പ്രതിജ്വലിക്കുന്നുണ്ടെങ്കില്‍, നിഷേധാത്മക പക്ഷപാതത്തെ ചെറുക്കാനുള്ള സമയമാണിത്. നമ്മുടെ സൃഷ്ടാവ് നമ്മോടൊപ്പമുണ്ടെന്ന് ഓര്‍ക്കണം. തന്റെ വിശ്വാസികള്‍ക്കായി ചെയ്യുന്നതെന്തെന്ന് ഇതിനകം അവന്‍ നമ്മോട് പറഞ്ഞുകഴിഞ്ഞു.അല്ലാഹുവിന് സര്‍വ്വസ്തുതിയും.

ഇവയെ ചെറുക്കാനുള്ള എല്ലാ കരുക്കളും ഖുര്‍ആനിലും സുന്നത്തിലും ഉണ്ട്. സംഭവിക്കുന്നതെല്ലാം എന്തിനെന്ന് മനസ്സിലാക്കുന്നതിലാണ് കാര്യം.
ക്ഷമിക്കുന്നതിലൂടെ നേടാന്‍ കഴിയുന്നതെന്തൊക്കെയെന്ന് അറിയുകയാണ് വേണ്ടത്. അല്ലാഹുവിലുള്ള വിശ്വാസം പ്രകാശിപ്പിക്കുകയും അത് നബി(സ്വ) എങ്ങനെയാണ് ചെയ്തിരുന്നതെന്ന് പഠിക്കുകയുമാണ് വേണ്ടത്.

പ്രവാചകന്‍(സ്വ) പറഞ്ഞു : ‘ഒരു ക്ഷീണമോ രോഗമോ സങ്കടമോ ഉപദ്രവമോ ദുരിതമോ ഒരു മുസ്‌ലിമിന് സംഭവിക്കുന്നില്ല, ഒരു മുള്ളില്‍ നിന്ന് സ്വീകരിക്കുന്ന പോറലാണെങ്കില്‍ പോലും. അതിനായി അല്ലാഹു അവന്റെ പാപങ്ങളില്‍ ചിലത് മോചിപ്പിക്കും(ബുഖാരി)’

പ്രതീക്ഷയോടെ തുടരുക! പരലോകമുണ്ട്

ഇഹലോകം സ്വര്‍ഗ്ഗതുല്യമായി കണ്ടാസ്വദിക്കേണ്ട ഒന്നല്ലെന്ന് നാം ഓര്‍ക്കണം. അതിനായി മറ്റൊരു ലോകം ഉണ്ട് : പരലോകം. സംഭവിക്കുന്നതെല്ലാം വിശ്വാസിയുടെ നാളെകള്‍ ഭദ്രമാക്കാനാണെന്ന കാര്യം എത്ര മനോഹരമാണ്. നമ്മളെയും മറ്റുള്ളവരെയും വേദനിപ്പിക്കുന്നവരെ നാളെ പരലോകത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുള്ളത് വാസ്തവമാണ്. ഈ ലോകത്ത് നാം നേരിട്ട പ്രയാസങ്ങളെല്ലാം പരലോകത്ത് നമ്മുടെ പാപങ്ങള്‍ ഇല്ലാതാക്കി സ്വര്‍ഗ്ഗത്തില്‍ നമുക്ക് സ്ഥാനമൊരുക്കുമെന്നുള്ളത് എത്ര ആനന്ദകരമായ കാര്യമാണ്.

ധാര്‍ഷ്ട്യമുള്ള ധനികനെന്നോ നീചനായ ദരിദ്രനെന്നോ നിങ്ങളെ വേര്‍തിരിക്കാതെ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് നിങ്ങള്‍ക്കേത്രത്തോളം നല്‍കിയെന്നുള്ള വസ്തുത പറഞ്ഞറിയിക്കേണ്ട ഒന്നല്ല. അതിനാല്‍ നമ്മുടെ നേട്ടത്തിനായി സ്ഥിരീകരണ പക്ഷപാതത്തെ ഉപയോഗിക്കുകയും നിഷേധാത്മക പക്ഷപാതത്തിനെതിരെ പോരാടുന്നതിന് ഖുര്‍ആനും സുന്നത്തും ഉപയോഗിക്കുകയും വേണം. അവസാനം, അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ സത്യം നാം കാണുക തന്നെ ചെയ്യും!

( കടപ്പാട്- aboutislam.net)

Related Articles