Current Date

Search
Close this search box.
Search
Close this search box.

സൂചിയും നൂലും കോര്‍ത്ത് പുതുജീവിതം തുന്നുന്നവര്‍

L.jpg

തുര്‍ക്കിയിലെ ഇസ്തംബൂളിലെ ഫാതിഹ് ജില്ലയിലെ കമ്യൂണിറ്റി സെന്ററില്‍ കത്രികയും സൂചിയും നൂലും കൊണ്ട് ധൃതിയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ് ഏതാനും സ്ത്രീകള്‍. കുപ്പായങ്ങള്‍,വസ്ത്രങ്ങള്‍,കമ്മല്‍,സ്‌കാര്‍ഫുകള്‍,ബാഗുകള്‍ മറ്റു ഫാഷന്‍ സാമഗ്രികള്‍ എന്നിവ ഉണ്ടാക്കുന്ന തിരക്കിലാണവര്‍. തുന്നിയും സൂചിയും നൂലും കോര്‍ത്തും മെഷീനില്‍ തയ്ച്ചും ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ വെബ്‌സൈറ്റ് ലോഞ്ചിങിന്റെ മുന്നോടിയായുള്ള അവസാന മിനുക്കുപണിയിലേര്‍പ്പെട്ടിരിക്കുകയിണിവര്‍.

rjl

ഇവിടെയുള്ളവരില്‍ കൂടുതലും സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്. ഇസ്താംബൂളിലെ ലിറ്റില്‍ ദമസ്‌കസ് എന്നാണ് ഫാതിഹ് ജില്ല അറിയപ്പെടുന്നത്. ഇവിടെ സിറിയന്‍ അഭയാര്‍ത്ഥികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഇവിടുത്തെ കടകളും റസ്റ്റോറന്റുകളിലും അറബി എഴുത്തുകള്‍ കൊണ്ടും ഭാഷകൊണ്ടും നിത്യജീവിത്തിന്‍െ ഭാഗമാണ്.  

uio;

യുദ്ധ കലുഷിതമായ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് തുര്‍ക്കിയില്‍ അഭയം തേടിയവരാണീ പെണ്‍ സമൂഹം. അവര്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തിലെ സന്തോഷവും ആനന്ദവും തിരിച്ചു പിടിക്കുകയാണ് ഇവിടെ. അഭയാര്‍ത്ഥികളായ സ്ത്രീകളുടെ മീറ്റിങ് പോയിന്റ് കൂടിയാണിന്ന് ഈ സ്വയം തൊഴില്‍ കേന്ദ്രം. സ്മാള്‍ പ്രൊജക്റ്റ്‌സ് ഇസ്തംബൂള്‍ (എസ്.പി.ഐ) എന്ന പേരില്‍ ഒരു എന്‍.ജി.ഒ ആരംഭിച്ച് അതിനു കീഴിലാണ് സ്ത്രീകള്‍ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്യുന്നത്.

gfjhy

തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിനു കീഴില്‍ സിറിയ,ഇറാഖ്,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ 50ഓളം സ്ത്രീകളാണുള്ളത്. 2016ലാണ് ആദ്യമായി ഈ പദ്ധതി ഇവിടെ തുടങ്ങിയത്. 26 മുതല്‍ 56 വയസ്സു വരെയുള്ളവര്‍ ഉണ്ടിവിടെ. ഇവര്‍ക്കായി പ്രത്യേക ശില്‍പശാലയും കേന്ദ്രത്തില്‍ സംഘടിപ്പിക്കാറുണ്ട്.

കൈകൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തി സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണിന്നിവര്‍.
നിരവധി കുടുംബങ്ങള്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കുകയാണ് ഇതിലൂടെ. ജീവിതം ആദ്യം മുതല്‍ ജീവിച്ചു തുടങ്ങാനുള്ള അതിയായ ആഗ്രഹവും മനസ്സില്‍ സൂക്ഷിച്ച് പുതുചരിതം രചിക്കുകയാണ് ഈ കൂട്ടായ്മ.

 

 

Related Articles