Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഈ ഉരുളക്കിഴങ്ങ് ഫാക്ടറി പൂര്‍ണമായും വനിതകളുടെ മേല്‍നോട്ടത്തില്‍

ഉപരോധ ഗസ്സയില്‍ പ്രവര്‍ത്തികക്കുന്ന റോസെറ്റ ഫാക്ടറിയില്‍ ചെന്നാല്‍ അവിടെ പൂര്‍ണമായും നിയന്ത്രിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം സ്ത്രീകളാണെന്ന് കാണാം. ഗസ്സയിലെ ചെറിയ ഹോട്ടലുകള്‍ മുതല്‍ വലിയ റസ്‌റ്റോറന്റുകളിലേക്ക് വരെ പൊട്ടറ്റോ ചിപ്‌സ് കയറ്റി അയക്കുന്നത് ഈ ഫാക്ടറിയില്‍ നിന്നാണ്. ഇസ്രായേലിന്റെ ബോംബ് ഭീഷണികള്‍ക്കും കൈയേറ്റ ഭീതികള്‍ക്കുമിടയില്‍ നിന്നാണ് വനിതകളുടെ മാത്രം മേല്‍നോട്ടത്തില്‍ ഈ ഫാക്ടറി മുന്നോട്ടു കൊണ്ടുപോകുന്നത്.

പലസ്തീനിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനും വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു ആശയത്തിന് തുടക്കമിട്ടതെന്ന് റോസറ്റ ഫാക്ടറി മാനേജര്‍ റിഹാം അല്‍ മദ്‌ഹോന്‍ പറയുന്നു. ഇവിടുത്തെ തൊഴിലാളികള്‍ മുഴുവനായും സ്ത്രീകളാണ്. അതായത് ഇവരെ ആശ്രയിച്ചാണ് തങ്ങളുടെ കുടുംബങ്ങള്‍ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ബിരുദധാരികളാണ്. എന്നാല്‍ ഇവര്‍ക്ക് തുടര്‍ജോലികള്‍ക്കായി ഗസ്സയില്‍ അവസരമില്ലാത്തതിനാല്‍ ഫാക്ടറിയില്‍ ജോലിയെടുക്കുകയാണ്- റിഹാം പറയുന്നു.

ഉരുളക്കിഴങ്ങുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഫാക്ടറിയില്‍ എത്തിച്ച് തുടര്‍ന്ന് അതിന്റെ തോല്‍ കളഞ്ഞ് മെഷീനിലിട്ട് വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ പൊരിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തുടര്‍ന്ന് പാക്കറ്റുകളിലാക്കി ഹോട്ടലുകളിലേക്കും മറ്റും കയറ്റി അയക്കുന്നു. ഫാക്ടറികള്‍ക്കുള്ള വൈദ്യുതി വിതരണം ഇടക്കിടെ തടസ്സപ്പെടുന്നതാണ് പ്രധാനമായും തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെന്നും റിഹാം കൂട്ടിച്ചേര്‍ത്തു.

Related Articles