Current Date

Search
Close this search box.
Search
Close this search box.

കുടുംബ സംവാദങ്ങളിൽ പാലിക്കേണ്ട മര്യാദകൾ

കുടുംബാംഗങ്ങളുടെ വ്യക്തിപരമായ നന്മ അടങ്ങിയിരിക്കുന്ന ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കലാണ് കുടുംബ ജീവിത വിജയത്തിൻ്റെ സൂചകം. മനുഷ്യർ വ്യത്യസ്ത സ്വാഭാവ പ്രകൃതങ്ങൾക്ക് ഉടമകളാണെന്നിരിക്കെ അഭിപ്രായ ഭിന്നതകൾ കുടുംബാംഗങ്ങൾക്കിടയിൽ ഉടലെടുക്കുന്ന അവസരങ്ങളിൽ ഏറ്റവും അധികം ഉണ്ടാകേണ്ടതും ശുഭ ചിന്ത തന്നെയാണ്. സുറത്തു ഹൂദിൽ അല്ലാഹു  പറയുന്നത് കാണുക: ” അവർ അഭിപ്രായ ഭിന്നതകൾ പ്രകടിപ്പിക്കുന്നവർ ആയിക്കൊണ്ടേയിരിക്കും. നിൻ്റെ നാഥൻ കരുണ ചെയ്തവർക്ക് മാത്രമേ ഇതിൽ നിന്ന് മോചനം ഉണ്ടാകുകയുള്ളൂ. ഈയൊരു സ്വഭാവ പ്രത്യേകതക്ക് വേണ്ടി തന്നെയാണ് അവരെ സൃഷ്ടിച്ചതും ( ഹൂദ്: 118, 119).

അഭിപ്രായ ഭിന്നതകൾ രണ്ടു പേരുടെ സംവാദത്തിലും ഉണ്ടായേക്കാം. എന്നാൽ ഇത്തരം സംഭാഷണങ്ങൾ കുടുംബപരമാകുമ്പോൾ അത് നല്ലൊരു കുടുംബ നിർമ്മിതിയിൽ വിള്ളലും  കുടുംബത്തിൻ്റെ ശൈഥില്യത്തിനും വഴി വെച്ചേക്കാം. പ്രശ്നങ്ങളോട് നാം പ്രതികരിക്കുന്ന രീതിയാണ് ഇവിടെ നിർണ്ണായകമാകുന്നത്.  കുടുംബമെന്ന നിലക്ക് സംഭാഷണ നിയമങ്ങൾ അറിയേണ്ടത് നമ്മുടെ ബാധ്യതയാണ്. തർക്കങ്ങൾ ഒഴിവാക്കാനും ഐക്യം കണ്ടെത്താനും സഹായകമാകുന്ന സംഭാഷണത്തിൻ്റെ ഇരുപത് രീതികളാണ് നമ്മളിവിടെ അപഗ്രഥിക്കുന്നത്.

Also read: ബൗദ്ധിക വൈകല്യങ്ങള്‍

ഒന്ന്: എൻ്റെ അഭിപ്രായം ശരിയാണ് എന്നാൽ തെറ്റ് സംഭവിക്കാൻ സാധ്യതയുള്ളതുമാണ്,  ശരിയായിരിക്കാൻ സാധ്യതയുള്ള തെറ്റായ അഭിപ്രായമാണ് മറ്റുള്ളവരുടേത് എന്ന് നിൻ്റെ ചിന്തയിൽ നിത്യേന ഉണ്ടായിരിക്കണം. “എൻ്റെ അഭിപ്രായം മാത്രമാണ് ശരിയെന്നും മറ്റുള്ളവരുടേത് പടു വിഡ്ഢിത്തരമാണെന്ന ചിന്താഗതിയുടെ നേർ വിപരീതമാണിത്.
രണ്ട് ചിന്തകൾക്കിടെയിലും അജ ഗജാന്തരമുണ്ട്. ഒന്നാമത്തേത് പോസിറ്റീവ് ചിന്താഗതിക്ക് വഴിവെക്കുമ്പോൾ രണ്ടാമത്തേത് സംവാദത്തിലെ തെറ്റായ ചിന്തകൾക്ക് കാരണമാകുന്നു. ഇത്തരം തെറ്റിദ്ധാരണകൾ നിറഞ്ഞ സംവാദങ്ങൾ ഫലവത്തല്ലാത്ത തർക്കങ്ങളായി പരിണമിക്കാറാണ് പതിവ്.

രണ്ട്: മാനുഷിക പരിഗണനയോടെയും മര്യാദയോടെയും എന്നോട് സംവദിക്കുക. എൻ്റെ അഭിപ്രായത്തിൽ തൃപ്തനാകണമെന്ന നിബന്ധനയില്ല. പൂർണ്ണമായും സംതൃപ്തിയുള്ളവനായിരിക്കുകയെന്നത് പോസീറ്റിവ് സംവാദങ്ങളിൽ നിർബന്ധമല്ല. നേരെ മറിച്ച് സംവാദത്തിൽ ഇരു വിഭാഗങ്ങളും കാണിക്കുന്ന പ്രതിപക്ഷ ബഹുമാനത്തിലും ശരിയായ ധാരണകളിലുമാണ് പോസിറ്റീവിറ്റി കിടക്കുന്നത്.
ഇരുകൂട്ടരെയും യോജിപ്പിലെത്തിക്കുന്നതിന് ഈ നിയമം സഹായകമാകുന്നു.

മൂന്ന്: അഭിപ്രായ ഭിന്നതകളും മറ്റുള്ളവരെ എതിർക്കലും മനുഷ്യ സ്വഭാവത്തിൻ്റെ ഭാഗമാണ്. മാന്യതയോടെയാണ് നമ്മൾ അതിനെ കൈകാര്യം ചെയ്യേണ്ടത്. ആപേക്ഷികമായി വ്യത്യസ്ത ധാർമ്മിക ബോധങ്ങളെയാണ് സംവാദങ്ങൾ ഉയർത്തുന്നതെങ്കിലും അവ അംഗീകരിക്കാൻ നാം തയ്യാറാകണം. ജീവിതം ഒരു പരിധി വരെ നേരായ രീതിയിൽ എത്തിക്കുന്നത് വരെ ഈ രീതി നാം കൈ കൊള്ളേണ്ടതുണ്ട്. വിഡ്ഢികളും ധൃതി കാണിക്കുന്നവരും മനുഷ്യ സമൂഹത്തിൽ ഉണ്ട്. ഇവരുടെ ചിന്താഗതിക്കുതകുന്ന നിലവാരത്തിൽ മാത്രമേ സംവദിക്കാൻ പാടുള്ളൂ.

നാല്: എല്ലാത്തിനെയും കുറിച്ച് അറിവില്ലാത്തതിനാൽ തന്നെ 360 ഡിഗ്രീയിൽ കാര്യങ്ങൾ നോക്കി കാണൽ അസംഭവ്യമാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. നിൻ്റെ സംസാരം നൂറു ശതമാനം ശരിയായിരിക്കണമെന്നില്ല. ചില കാര്യങ്ങളിലെ നിൻ്റെ അവ്യക്തത നീങ്ങി കൊള്ളണമെന്നില്ല. മറ്റൊരാൾ നിൻ്റെ വാദത്തെ ഖണ്ഡിക്കുമ്പോൾ ഉടനടി പ്രതികരിക്കുന്നതിന് പകരം എതിരാളിയുടെ വാദത്തിൽ വിചിന്തനം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത് വഴി അവനെ പോലെ തന്നെ നിനക്കും നല്ലൊരു സുഹൃത്തിനെ ലഭിക്കും.

Also read: നീതിയെ കുറിച്ച് അഞ്ച് ഖുർആനിക സൂക്തങ്ങൾ

അഞ്ച്: തനിക്ക് വഴങ്ങുന്നത് ഒരു പക്ഷേ എതിരാളിക്ക് വഴങ്ങില്ലെന്ന് രണ്ട് സംവാദകരും മനസ്സിലാക്കിയിരിക്കണം. ഓരോ ശരീരത്തിനും വ്യത്യസ്ത പ്രകൃതങ്ങളായിരിക്കും ഉണ്ടാകുക. ചിലർ ചില പ്രത്യേക വിശേഷണങ്ങളിൽ മുദ്രകുത്തപ്പെട്ടവരായിരിക്കും. മറ്റുള്ളവർക്ക് അവരുടെ പ്രകൃതിയാകാൻ അവർ ആഗ്രഹിക്കും. നിനക്ക് നൂറ് ശതമാനം യോജിക്കുന്ന ഒരു വിഷയത്തിൽ സംവദിക്കുമ്പോൾ ഒരു പക്ഷേ നിൻ്റെ എതിരാളിക്ക് ആ വിഷയം അത്ര ദഹിക്കണമെന്നില്ല. ഇത്തരം അവസരങ്ങളിൽ ശാന്തതയോടെ ആയിരിക്കണം എതിരാളിയോട് സംവദിക്കേണ്ടത്. ഓരോ ശരീരവും വ്യത്യസ്ത പ്രകൃതങ്ങൾക്കുടമയാണെന്ന് തിരിച്ചറിയുക. അതിനാൽ തന്നെ നിങ്ങൾ രണ്ട് പേരും എതെങ്കിലും തരത്തിൽ ആശയപരമായി യോജിക്കുന്ന സന്ദർഭത്തിൽ സംവാദം നിറുത്തുക.

ആറ്: നിന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം നിൻ്റെ എതിരാളിക്ക് അങ്ങനെ തോന്നണമെന്നില്ല. നേരെ തിരിച്ചും. നിൻ്റെ ചുമതലകൾ മറ്റുള്ളവർക്ക് ബാധ്യതയായി മാറുന്നതിനെ നീ സൂക്ഷിക്കണം. നേരെ മറിച്ച് നീൻ്റെ ആശയം മറ്റുള്ളവർ അനുസരിക്കണമെന്ന നിർബസ ബുദ്ധി ഒഴിവാക്കി   അഭിപ്രായം  രേഖപ്പെടുത്തുക. ചിലർ സ്വയം തന്നെ സ്രഷ്ടിപ്പിൻ്റെ അളവ് കോലായി കരുതുന്നതായി കാണാം. താൻ യോജിച്ച അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കാൻ മറ്റുള്ളവരെ നിർബന്ധിപ്പിക്കുകയും താൻ ഭിന്നത പ്രകടിപ്പിച്ച കാര്യങ്ങളിൽ നിന്നും ജനങ്ങളെ വിലക്കുകയും ചെയ്യുന്നവരാണ്‌ ഇക്കൂട്ടർ. മതകീയ നിയമങ്ങളൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും എല്ലാവർക്കും വ്യക്തിപരമായ നിലപാടുകളുണ്ടെന്ന് അവർ ആദ്യം മനസ്സിലാക്കണം.

ഏഴ്: നിൻ്റെ വാദം കേൾക്കുന്നതിനിടെയിൽ എൻ്റെ അഭിപ്രായത്തിൽ വ്യക്തത വരുത്താൻ എന്നെ സഹായിക്കുകയെന്നും ദയവായി എൻ്റെ കാഴ്ചപാട് വ്യക്തമാക്കുന്നതിന് മുമ്പ് പ്രതികരിക്കരുതെന്നും പറയുക.

എട്ട്: നിങ്ങളുടെ സംവാദത്തിൽ എതിരാളിയുടെ ഇടർച്ചയ്ക്കായി അവസരം പാർത്തിരിക്കരുത്. വാദത്തിൻ്റെ അകക്കാമ്പ് മനസ്സിലാക്കുന്നതിൽ ശുഭാപ്തി വിശ്വാസം വെച്ചു പുലർത്തുക. സംവാദത്തിൻ്റെ ലക്ഷ്യം തന്നെ സംവാദകരുടെ ആശയ ഐക്യമാണ്. ഈ ലക്ഷ്യപൂർത്തീകരണത്തിനായി സംവാദകർ പരസ്പരം സഹകരിക്കേണ്ടതും നിർബന്ധമാണ്.

ഒമ്പത്: സംവാദത്തിൽ എല്ലാം തികഞ്ഞെന്ന മട്ടിലുള്ള അധ്യാപകനാകാൻ ഒരിക്കലും ശ്രമിക്കരുത്. സാഹോദര്യത്തോടെയും വാത്സല്യത്തോടെയുമായിരിക്കണം എതിർ സംവാദകനോട് പെരുമാറേണ്ടത്. സംവാദം ആരോഗ്യകകരവും ഫലവത്താകാനുമുള്ള
ഏക പോംവഴിയാണിത്.

പത്ത്: ”ചിലപ്പോൾ എൻ്റെ ഭാഗത്ത് അപാകതകൾ ഉണ്ടായേക്കാം, അത്തരം സന്ദർഭങ്ങളിൽ എന്നെ സഹായിക്കുക, ഇനി നിൻ്റെ ഭാഗത്ത് വല്ല തെറ്റും സംഭവിച്ചാൽ ഞാനതിനെ തിരുത്താൻ ശ്രമിക്കാം. ഹൃദയങ്ങളെ മലീമസമാക്കുന്ന തർക്കങ്ങൾ ഇല്ലാതെ സംവാദം സുതാര്യമാക്കാനുള്ള ഏക വഴിയാണത്” എന്ന് സംവാദകർ പരസ്പരം അറിയണം.

Also read: ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

പതിനൊന്ന്: എതിരാളിയുമായുള്ള അഭിപ്രായ ഭിന്നതയിൽ വസ്തുതാപരമായ കാര്യങ്ങൾ മാത്രം ആവർത്തിക്കുക. ചിത്രത്തിലെ വർണ്ണ ശബളത അതിൻ്റെ ഭംഗി കൂട്ടുകയാണ് ചെയ്യുക എന്ന കാര്യം മറക്കാതിരിക്കുക. ഒരു പക്ഷേ ഏറെ പണിപെട്ട കാര്യമായിരിക്കുമിത് എങ്കിൽ കൂടി തർക്കം തുടരുന്നതും അനൈക്യം ഉണ്ടാകുന്നതുമാണ് ഏറെ അപകടകരം.

പന്ത്രണ്ട്: സംവാദത്തിൽ എതിരാളി നിന്നോട് പെരുമാറാൻ ആഗ്രഹിക്കുന്ന വിധത്തിൽ നീ അവനോട് പെരുമാറുക. എതിർ സംവാദകനായി നീ കരുതിവെച്ച ഉപായങ്ങൾ തിരിച്ചും പ്രയോഗിക്കപ്പെടുമെന്ന് മനസ്സിലാക്കുക.

പതിമൂന്ന്: സംവാദകരിലെ ഏതെങ്കിലും വിഭാഗം നിയമങ്ങൾ ലംഘിച്ചാൽ ഒരിക്കലുമത് വിജയം കാണുകയില്ല എന്ന സത്യം തിരിച്ചറിയുക. അതിനാൽ തന്നെ സംവാദത്തിൻ്റെ പരിപൂർണ്ണ വിജയത്തിനായി നിയമങ്ങൾ കണിശമായി  പാലിക്കുക.

പതിനാല്: നിനക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന കാര്യങ്ങൾ സംവാദത്തിൽ ഉണ്ടായേക്കാം.
മത നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പ്രതികരിക്കേണ്ടതുള്ളൂ. അനിഷ്ടങ്ങൾ സംഭവ്യമാകുമ്പോൾ ആഴത്തിലുള്ള പരിശോധനാനന്തരം മാത്രം എതിരാളിയുടെ വാദം എതിർക്കുക.

പതിനഞ്ച്: ജനങ്ങൾ എല്ലാവരും ഒരേ ചിന്താഗതിക്കാരായിരുന്നുവെങ്കിൽ ക്രിയാത്മകത എന്നേ മരിക്കേണ്ടതായിരുന്നു എന്ന് മനസ്സിലാക്കുക. അതിനാൽ തന്നെ അവരുടെ അഭിപ്രായ വ്യത്യസ്തതകളും സർവ്വ സാധാരണമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ് അവരോട് മാന്യമായ രീതിയിൽ പെരുമാറുക.

Also read: ‘വാരിയൻകുന്നൻ’ എന്ന പിറക്കാനിരിക്കുന്ന സിനിമ

പതിനാറ് : സംവാദത്തിൽ നിന്നെ സന്തോഷിപ്പിക്കുന്ന വേളകളിൽ നന്ദി വാക്കുകൾ പ്രകാശിപ്പിക്കുക. സംവാദത്തിൻ്റെ പരമ ലക്ഷ്യത്തിലേക്കുള്ള മാർഗമാണ് നന്ദി വാക്കുകൾ.

പതിനേഴ്: തൻ്റെ സ്പഷ്ടമായ വാദങ്ങൾ കൊണ്ട് എതിരാളിയെ ആകർഷിക്കലാണ്, അല്ലാതെ നിർബന്ധിപ്പിക്കലല്ല സംവാദം.

പതിനെട്ട്: “എൻ്റെ വാക്കുകൾ ഒരു പക്ഷേ താങ്കൾക്ക് ഗ്രഹിച്ചില്ല എന്ന് വരാം. അത്തരം വേളകളിൽ എൻ്റെ വാക്കുകൾ പൂർത്തീകരിക്കാൻ സഹായിക്കുകയെന്ന് സംവാദകർ പറയുക.

പത്തൊമ്പത് : സംവാദത്തിനിടയിലെ വാദ ഖണ്ഡനത്തിനിടയിൽ എതിരാളിയുടെ നല്ല വശങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ഒരവലോകനം നിർബന്ധമാണ്.

ഇരുപത് : മറ്റുള്ളവരുടെ പങ്കായം തകർക്കൽ കൊണ്ട് നിൻ്റെ തോണിക്ക് വേഗത കൂടില്ല. അത് കൊണ്ട് തന്നെ പാളിച്ചകൾക്ക് കാത്തു നിൽക്കാതെ ആരോഗ്യകകരവും ഫലവത്തുമായ സംവാദങ്ങൾ മാത്രം നടത്തുക.

Also read: എന്ത് കൊണ്ട് വാരിയന്‍ കുന്നത്ത്

ഇത്രയുമാണ് സംവാദത്തിൽ പാലിക്കേണ്ട മര്യാദകൾ. സംവാദം പരസ്പര ബഹുമാന രഹിതമാണെങ്കിൽ ഫലരഹിതമായ തർക്കങ്ങളായിട്ടാണത് പരിണമിക്കുക. മതകീയമായും അല്ലാതെയും തർക്കം മേച്ഛ സ്വഭാവമായാണ് കണക്കാക്കപ്പെടുന്നത്. ഇണക്കം, സുദൃഢമായ ഹൃദയ ബന്ധം, യുക്തിപൂർവ്വ പ്രവർത്തനങ്ങൾ എന്നിവ തർക്കം ഉപേക്ഷിക്കുന്നത് വഴി ഉണ്ടാകുന്ന നേട്ടങ്ങളാണ്. സ്വർഗത്തിലേക്കുള്ള പ്രവേശന കാരണങ്ങളിലൊന്നാണ് തർക്കത്തെ ഉപേക്ഷിക്കൽ. “തൻ്റെ വാദം സത്യമാണെന്ന് ബോധ്യമുണ്ടെകിലും തർക്കം ഉപേക്കുന്നവന് സ്വർഗത്തിൽ ഒരു വീട് കൊണ്ട് ഞാൻ ജാമ്യം നിൽക്കുന്നുവെന്ന് നബി (സ) അരുളിയിട്ടുണ്ട്.തർക്കം മൂർച്ചിക്കുന്ന സന്ദർഭത്തിൽ നല്ല രീതിയിൽ അവസാനിപ്പിക്കൽ നിൻ്റെ ബാധ്യതയാണ്. തർക്ക വേളയിൽ പിശാച്  മനുഷ്യരെ വഴിപിഴപ്പിക്കാൻ തക്കം പാർത്തിരിക്കുകയായിരിക്കുമത്രേ!

( കടപ്പാട്: mugtama.com )

Related Articles