Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ അടുക്കളയില്‍ സന്തോഷം കൊണ്ടുവരാം

k;.jpg

റമദാനിലെ ഓരോ ദിവസവും മുസ്‌ലിം വീട്ടമ്മമാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതാണ്. മറ്റൊന്നിന്റെയും കാര്യത്തിലല്ല സ്ത്രീകള്‍ക്ക് വെല്ലുവിളി, അടുക്കളയില്‍ വിഭവങ്ങള്‍ തയാറാക്കുന്നതില്‍ തന്നെയാണ്. അതിനാല്‍ തന്നെ ഇഫ്താറിനു വേണ്ടി ഭക്ഷണം പാകം ചെയ്യുന്നത് വളരെ എളുപ്പമാക്കി മാറ്റേണ്ടതുണ്ട്. ജോലിയും അതിനിടയില്‍ ഇബാദത്തുകളും നിര്‍വഹിക്കുന്നതോടൊപ്പം ഭക്ഷണങ്ങള്‍ തയാറാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാകുന്നു.

സ്ത്രീകള്‍ ഒരു പക്ഷേ റമദാനില്‍ ദിവസവും കൂടുതല്‍ സമയവും ചിലവഴിക്കുന്നത് കിച്ചണുകളിലാകും. റമദാനില്‍ അടുക്കളയില്‍  സന്തോഷം കൊണ്ടുവരാനുള്ള ചില മാര്‍ഗങ്ങള്‍:

അടുക്കളയും അനുബന്ധ ഭാഗങ്ങളും എല്ലായിപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കുക. ഫ്രിഡ്ജില്‍ അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കുക. ഫ്രിഡ്ജില്‍ ഒരു മാസത്തേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ സൂക്ഷിക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന പാനീയങ്ങളും മാംസ-മത്സ്യങ്ങളും വൃത്തിയാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഒരു മാസത്തേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുക. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ഷോപ്പിങ്ങിന് പോയാല്‍ പണവും ലാഭിക്കാം.
പഴങ്ങളും പച്ചക്കറികളും മൊത്തമായി വാങ്ങുക.സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ കൂടുതല്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കുക.

നിങ്ങള്‍ സ്ഥിരമായി കഴിക്കുന്ന, ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. എന്താണ് ഉണ്ടാക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ പ്ലാന്‍ ചെയ്യുക. എന്നാല്‍ അതിനുള്ള തയാറെടുപ്പുകളും സാധനങ്ങളും നേരത്തെ എടുത്തുവെക്കുക. ഇതുമൂലം സമയം ലാഭിക്കാം.
എല്ലാ ദിവസവും ഇഫ്താറിന് പാകം ചെയ്യേണ്ട ഭക്ഷണത്തെക്കുറിച്ച് അനാവശ്യ ആശങ്ക വേണ്ട. പാകം ചെയ്യുന്ന ഭക്ഷണങ്ങളില്‍ പോഷകാഹാരം ഉണ്ടെന്ന് ഉറപ്പു വരുത്തുക.  

ഭക്ഷണങ്ങള്‍ അനാവശ്യമായി കളയാതെ ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ബാക്കി വരുന്ന ഭക്ഷണങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുക. അടുക്കള വൃത്തിയാക്കാനാണ് എല്ലാവരും കൂടുതല്‍ സമയം ചിലവഴിക്കുന്നത്. അതിനാല്‍, പാചകത്തിനിടെ തന്നെ കഴിഞ്ഞ സ്ഥലങ്ങള്‍ വൃത്തിയാക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സമയം ലാഭിക്കാം. ഇതു മുഖേന റമദാനില്‍ കൂടുതല്‍ സമയം ആരാധനകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും ചിലവഴിക്കാം.

 

Related Articles