Counselling

ഹറാമായ ബന്ധത്തില്‍ നിന്നും എങ്ങനെ വിട്ടു നില്‍ക്കാം?

ഇസ്‌ലാം വിലക്കിയ ബന്ധങ്ങള്‍ മുസ്‌ലിം യുവതി-യുവാക്കളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണുന്ന ഒന്നാണ്. കൗമാര പ്രായക്കാരും ഇന്നു നേരിടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണിത്. സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ആരംഭിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഇതു അവസാനിപ്പിക്കാനാണ് ഏറെ പ്രയാസപ്പെടുക. ഇവിടെയിതാ അത്തരം ആകുലതകള്‍ അവസാനിപ്പിക്കാന്‍ 10 നിര്‍ദേശങ്ങള്‍. ഇവ കൃത്യമായി പാലിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതം നേരായ മാര്‍ഗത്തില്‍ കൊണ്ടുപോകാം…

1. നിങ്ങള്‍ ഒരാളുമായുള്ള ബന്ധത്തില്‍ വളരെ താഴ്ന്ന നിലയിലെത്തി എന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അപ്പോള്‍ തന്നെ ആ ബന്ധം അവസാനിപ്പിക്കുക. പെട്ടെന്നുള്ള പിന്മാറ്റമാണ് ഏറ്റവും ഉത്തമം.

2. അവരുമായി ബന്ധപ്പെടാന്‍ ഇടയാക്കുന്ന ഇ-മെയിലുകള്‍,മെസേജുകള്‍,ഫേസ്ബുക് ചാറ്റുകള്‍,വാട്‌സാപ് ചാറ്റുകള്‍,ഫോണ്‍ നമ്പറുകള്‍ എന്നിവ ഉടന്‍ ഡിലീറ്റ് ചെയ്യുക. അവരുമായി ബന്ധപ്പെടാനുള്ള യാതൊന്നും പിന്നീട് നിങ്ങളുടെ അടുത്ത് അവശേഷിക്കരുത്. മാത്രമല്ല, ഇതെല്ലാം ചെയ്തതിനു ശേഷം പിന്നീട് നിങ്ങള്‍ അവരെ രഹസ്യമായി പിന്തുടരുകയും ചെയ്യരുത്.

3. അവരോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബന്ധം അവസാനിപ്പിക്കുക. അല്ലാഹുവിന്റെ മതിപ്പ് മുന്‍നിര്‍ത്തിയാണ് ബന്ധം അവസാനിപ്പിക്കുന്നതെന്നും തന്നെ ഇനി ബന്ധപ്പെടരുതെന്നും പറയുക.

4. അല്ലാഹുവിനെ നിങ്ങള്‍ സ്‌നേഹിക്കുക. അവന്റെ സ്‌നേഹം കൊണ്ട് നിങ്ങളുടെ ഹൃദയം നിറക്കുക. അവനോട് ക്ഷമാപണം നടത്തുക. അവന്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ പൊറുത്ത് നല്‍കും. നിങ്ങളെ നിരാശപ്പെടുത്തില്ല.

5. പിന്നീടും അവര്‍ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുമെന്ന കാര്യത്തില്‍ നിങ്ങള്‍ ആകാംക്ഷയിലാവരുത്. ചിന്തകള്‍ മാറ്റാന്‍ നിങ്ങള്‍ മറ്റുള്ള കാര്യങ്ങളില്‍ മുഴുകുക.

6. എന്നിട്ടും മനസ്സ് താളം തെറ്റിയ നിലയിലാണെങ്കില്‍. നല്ല കാര്യങ്ങളില്‍ മുഴുകുക. ദാനധര്‍മങ്ങള്‍ ചെയ്യുക. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാര്‍ഥനകളിലേര്‍പ്പെടുക. വിശക്കുന്നവന് ഭക്ഷണം നല്‍കുക. നോമ്പനുഷ്ടിക്കുക.

7. നിങ്ങളുടെ കഴിവുകള്‍ കണ്ടെത്തുക. അഭിരുചികള്‍ കണ്ടെത്തി അത് ആസ്വദിക്കാന്‍ ശ്രമിക്കുക. ഭാവിയില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ സ്വപ്‌നം കാണുക. ജീവിതം എന്നത് ഒരാള്‍ക്കു പിന്നാലെ പോയി സമയം കളയാനുള്ളതല്ല. നല്ല കാര്യങ്ങള്‍ ചെയ്യുക.

8. വിവാഹത്തിനുള്ള സമയമായെന്ന് തിരിച്ചറിഞ്ഞാല്‍ വിവാഹം ചെയ്യുക. അതിനു മുന്‍പ് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പു വരുത്തുക.

9. ഹറാം എന്തെല്ലാമെന്ന് തിരിച്ചറിയുക. അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുക. എന്നാല്‍ മാത്രമേ നിങ്ങളുടെ വിവാഹം കെട്ടുറപ്പുള്ളതും ഭാര്യ-ഭര്‍തൃ ബന്ധം ശക്തമാവുകയും ഉള്ളൂ.

10. ‘തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്’. (വി: ഖുര്‍ആന്‍-18:28)

 

 

 

Facebook Comments
Show More

Related Articles

Close
Close