Counselling

പുലരികളെ പ്രതീക്ഷയുള്ളതാക്കാം

ജീവിതത്തില്‍ കൃത്യമായ ദിനചര്യകള്‍ പാലിക്കണമെന്ന് അതിയായ ആഗ്രഹമുള്ളവരാണ് നാമെല്ലാവരും. എന്നാല്‍, ഇതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പിന്മാറുന്നതായാണ് പലപ്പോഴും കാണാനാവുക. ഇതുമൂലം ചിലരെങ്കിലും മാനസിക വിഷമം അനുഭവിക്കാറുമുണ്ട്. ജീവിതത്തില്‍ അടുക്കും ചിട്ടയുമുണ്ടാകാന്‍ അത്യാവശ്യം വേണ്ട ഒന്നാണ് കൃത്യനിഷ്ട എന്നുള്ളത്. ഇതിനായി നാം മാനസികമായി തയാറാകുകയാണ് ആദ്യം വേണ്ടത്.

നിരവധി ആസൂത്രണങ്ങളോടെയാകും നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഇന്ന കാര്യങ്ങള്‍ ചെയ്യണം എന്നെല്ലാം മനസ്സില്‍ കരുതുകയും എന്നാല്‍ സന്ധ്യയാകുമ്പോഴേക്കും അതെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വിഷമിക്കുകയുമാണ് പലരും. ഇതില്‍ നിന്നും ഒരു മാറ്റം സാധ്യമാണോ? അതെ, പുലരി മുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്കതിന് സാധിക്കും.

അതിനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ:

രാവിലെ ഉദയം മുതല്‍ സന്ധ്യ വരെ ചെയ്യേണ്ട പ്രവൃത്തികള്‍ക്ക് സമയക്രമം നിശ്ചയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് കൃത്യമായി പാലിച്ചില്ലെങ്കിലും പരമാവധി സൂക്ഷ്മത പാലിക്കാന്‍ ശ്രമിക്കുക.  

രാവിലെ 5 മണി മുതല്‍ 6 മണി വരെ ചെയ്യേണ്ട പ്രവൃത്തികള്‍:

1. നേരത്തെ എഴുന്നേല്‍ക്കുക-

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം രാവിലെ നേരത്തെ എഴുന്നേല്‍ക്കുക എന്നതു തന്നെയാണ്. എത്ര വൈകി എണീക്കുന്നുവോ അത്ര തന്നെ നമ്മുടെ പ്ലാനുകള്‍ താളം തെറ്റും. ഏറ്റവും പ്രയാസം നിറഞ്ഞ ഒരു സംഗതിയും ഇതു തന്നെയാണ്. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുക എന്ന കടമ്പ കടന്നാല്‍ പിന്നെ മറ്റെല്ലാം എളുപ്പമാകും.

2. ഉണര്‍ന്നാലുള്ള പ്രാര്‍ത്ഥന ചൊല്ലുക-

ഉണര്‍ന്നാലുള്ള പ്രാര്‍ത്ഥന ചൊല്ലുക. പിന്നീട് സൂറതുല്‍ ആലുംറാനിലെ അവസാനത്തെ 10 ആയത്തുകള്‍ പാരായണം ചെയ്യുക. ഇതു മനസ്സിനെയും ശരീരത്തെയും ഉന്മേശവാനാക്കും. ഹൃദയങ്ങള്‍ക്ക് ജീവന്‍ വെക്കും. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനസ്സിലെത്താനും ഇത് സഹായിക്കും.

3. വുദൂ എടുക്കുക-

രാവിലെ വുദൂ എടുക്കുന്നതോടെ ഉറക്കച്ചടവ് വിട്ടുമാറുകയും ഉന്മേശം കൈവരുകയും ചെയ്യുന്നു. വുദു എടുക്കുമ്പോള്‍ ബിസ്മി ചൊല്ലാന്‍ മറക്കരുത്. വുദൂവിന് ശേഷമുള്ള പ്രാര്‍ത്ഥന ചൊല്ലുക.

4. തഹജ്ജുദും വിത്‌റും നമസ്‌കരിക്കുക-

തുടര്‍ന്ന് ഏറെ പുണ്യമുള്ള തഹജ്ജുദ് നമസ്‌കാരം നിര്‍വഹിക്കുക. വിശ്വാസിക്ക് അല്ലാഹുവിന്റെ അടുക്കലുള്ള ആദരവും ബഹുമാനവുമാണ് തഹജ്ജുദ് നമസ്‌കാരം. തഹജ്ജുദിന്റെ മനോഹാരിത നിര്‍വചിക്കുക എന്നത് അസാധ്യമാണ്. അല്ലാഹുവുമായി വിശ്വാസിക്ക് ഏറ്റവും കൂടുതല്‍ ബന്ധമുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് തഹജ്ജുദ് നമസ്‌കാരം.

5. പാപമോചനം തേടുക-തഹജ്ജുദ് നമസ്‌കാരത്തിനു ശേഷം 5-10 മിനിറ്റ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. അല്ലാഹുവോട് പാപമോചനം തേടുക. ഇതലൂടെ നാം ചെയ്ത തെറ്റുകളെല്ലാം അല്ലാഹു പൊറുത്തുനല്‍കും.

തുടര്‍ന്ന് പള്ളിയിലേക്ക് പോകുക. പള്ളിയില്‍ പ്രവേശിച്ചാല്‍ സുന്നത്ത് നമസ്‌കാരം-സുബ്ഹി നമസ്‌കാരം-ദുആ- പിന്നീട് ഖുര്‍ആന്‍ പാരായണം-പഠനം.

ഇതനു ശേഷം 6.30 മുതല്‍ 6.45 വരെയുള്ള സമയം അന്നത്തെ ദിവസം പ്ലാന്‍ ചെയ്യാന്‍ ഉപയോഗിക്കുക. 6.45 മുതല്‍ 7 മണി വരെയുള്ള സമയം ജോലിക്ക് അല്ലെങ്കില്‍ പഠനത്തിന് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുക. അതായത് പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിക്കുക.കുളിക്കുക വസ്ത്രങ്ങള്‍ തേക്കുക വൃത്തിയായി വസ്ത്രം ധരിക്കുക.

7.15-7.30 പ്രഭാത ഭക്ഷണം- ആരോഗ്യമുള്ള ഭക്ഷണമാണ് ആരോഗ്യമുള്ള ശരീരത്തെ ഉത്പാദിപ്പിക്കുന്നത്. നന്നായി ഭക്ഷണം കഴിക്കുക. കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രോട്ടീന്‍ അടങ്ങിയവക്ക് പ്രാധാന്യം നല്‍കുക.

7.30-8.00 ജോലിക്കായി പുറപ്പെടുക.
ഈ ചിട്ടകള്‍ നിങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൃത്യമായി ദിനചര്യകള്‍ ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് പുലരിയെ പ്രതീക്ഷയുള്ളതാക്കി മാറ്റാന്‍ നാം ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ആത്മാര്‍ത്ഥമായി പണിയെടുക്കുക. അല്ലാഹുവിന്റെ സഹായം കൂടെയുണ്ടാകും.
(എല്ലാവരുടെയും സമയക്രമം മുകളില്‍ സൂചിപ്പിച്ച പോലെ ആകണമെന്നില്ല. അതിനനുസരിച്ച് മാറ്റം വരുത്തുക.)

 

Facebook Comments
Show More

Related Articles

Close
Close