Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സത്രീയോട് ആവശ്യപ്പെടുന്നത് ശരീരം മറക്കുന്ന വസ്ത്രമാണ്

ശരീരം മറച്ചു കൊണ്ടുളള വസ്ത്ര ധാരണ രീതിയാണ് ഖുര്‍ആന്‍ സ്ത്രീകളോട് ആവിശ്യപ്പെടുന്നത്. സ്ത്രീകളുടെ വസ്ത്ര ധാരണവും ഹിജാബും സംബന്ധിച്ച് ലോക പണ്ഡിതസഭാ അധ്യക്ഷന്‍ അഹമദ് റയ്‌സൂനിയുമായി നബീല്‍ ഗസാല്‍  നടത്തിയ സംഭാഷണം.

ഹിജാബ് ധരിക്കുന്നത് ദൈവികമായ കല്‍പ്പന നടപ്പിലാക്കുന്നതിന്റെ ഭാഗമാണോ? അതല്ല, വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ?

ശരീരം മറക്കുന്ന വസ്ത്രമാണ് അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ കല്‍പ്പിക്കുന്നത്. അതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. പരിശുദ്ധിയും ആദരവും ആരോഗ്യവും സംരക്ഷിക്കുന്നതാണ് ശരീരഭാഗങ്ങള്‍ മറച്ച് കൊണ്ടുളള വസ്ത്രധാരണ രീതി. ഔറത്ത് വെളിപ്പെടുന്നതിലൂടെ മനുഷ്യന് ജന്തുക്കളുടെ അസ്തിത്വമാണ് കൈവരുന്നത്. അത് വൈകാരിക ചോദനകള്‍ ഇളക്കിക്കിവിടുന്നു. മനുഷ്യന്റെ മാന്യത നശിക്കുകയും അവന്‍ കൂടുതല്‍ നിന്ദ്യനായി തീരുകയുമാണ് തുടര്‍ന്ന് സംഭവിക്കുക.
ശരീരം മറക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക ശരീഅത്ത് പുരുഷനേക്കാല്‍ ശ്രദ്ധ സ്ത്രീകളില്‍ കേന്ദ്രീകരിക്കുകയും അവരോട് അതില്‍ കണിശത പുലര്‍ത്താന്‍ ആവിശ്യപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ സൗന്ദര്യവും ആകര്‍ഷണീയതയും പുരുഷന്മാരെ കീഴ്‌പ്പെടുത്തുന്നു എന്നതാണ് കാരണം. പുരുഷന്മാരുടെ ആകര്‍ഷണീയതയില്‍ വീണുപോകുവാനുളള സ്ത്രീകളുടെ സാധ്യത നന്നേ കുറവുമാണ്. ഇതുകൊണ്ടാണ് സ്ത്രീകള്‍ കൂടുതലായി ശരീരം മറക്കുവാന്‍ നിര്‍ബന്ധിതമാവുന്നത്. സ്ത്രീയുടെ പവിത്രതയും മാനുഷിക മൂല്യങ്ങളും സംരക്ഷിക്കപ്പെടണ്ടതുണ്ട്. സ്ത്രീകളുടെ ഭംഗി പുരുഷനെ വശീകരീക്കാനും കീഴ്‌പ്പെടുത്താനും കാരണമാവരുതല്ലോ.

സ്ത്രീകളുടെ വസ്ത്രവും ഔറത്തും ഖുര്‍ആന്‍ വ്യക്തമായി കൈകാര്യം ചെയ്യുന്നുണ്ട്. ‘സത്യവിശ്വാസിനികളോടും, അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'(അന്നൂര്‍: 31).
‘നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക; ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം'(അഹ്‌സാബ്: 28). ഖുര്‍ആന് കൊണ്ട് സ്ഥിരപ്പെട്ടതാണ് സ്ത്രീകളുടെ വസ്ത്രധാരണം. പരിശുദ്ധ ഖുര്‍ആനിനെ തളളി പറയുന്നവനല്ലാതെ ഇസ് ലാമിന്റെ വസ്ത്രധാരണ രീതിയെ അവഗണിക്കുകയൊളളൂ.

ഹിജാബ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടോ?

ഖണ്ഡിതമായ പ്രമാണങ്ങളില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിഭിന്ന വീക്ഷണം രേഖപ്പെടുത്താറില്ല. എന്നാല്‍, അതിന്റെ വിശദാംശങ്ങളിലും പ്രായോഗികതയിലുമാണ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചുട്ടുളളത്. മുഖവും മുന്‍കൈയും ഒഴികെയുളളവയെല്ലാം മറക്കണമെന്നതില്‍ പണ്ഡിതന്മാര്‍ക്കും എതിരഭിപ്രായമില്ല. പൗരാണികവും ആധുനികവുമായ പണ്ഡിതന്മാരില്‍ ആരും ഖണ്ഡിത പ്രമാണങ്ങള്‍ക്കെതിരായി അഭിപ്രായം പറഞ്ഞിട്ടില്ല.

പുരുഷന് ഇസ്‌ലാമിക ശരീഅത്ത് പ്രത്യേക രീതിയിലുളള വസ്ത്ര ധാരണം നിശ്ചയിച്ചിട്ടുണ്ടോ?

ഇസ്‌ലാമിക ശരീഅത്ത് പുരുഷനും സ്ത്രീക്കും പ്രത്യേക സ്വഭാവത്തിലുളള വസ്ത്രധാരണം നിശ്ചയിച്ചിട്ടില്ല. എന്നാല്‍, ശരീരം മറക്കുന്ന വസ്ത്രമായിരിക്കണം എന്ന നിബന്ധനയുണ്ട്. കുറച്ച് മുമ്പ് പറഞ്ഞതുപോലെ, ശരീരം മറക്കുന്ന കാര്യത്തില്‍ പുരുഷനും സ്ത്രീയും വ്യത്യസ്തപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ പുരുഷനേക്കാള്‍ ശരീരഭാഗങ്ങള്‍ മറക്കേണ്ടതുണ്ട്. പുരുഷന്റേത് മുട്ടിനും പുക്കുളിനും ഇടയിലാണ്. നല്ല നാട്ടു നടപ്പുകള്‍ സ്വീകരിക്കുകയും പൊതുവായ സംസ്‌ക്കാരം അവലംബിക്കുകയും ചെയ്യാവുന്നതാണ്.

അവലംബം: ഇത്തിഹാദുല്‍ ഉലമ
വിവ.അര്‍ശദ് കാരക്കാട്‌

Related Articles