Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാമുമായോ മുസ് ലിംകളുമായോ ഒരേറ്റുമുട്ടൽ അജണ്ടയിലില്ല- മാക്രോൺ

പ്രവാചകൻ മുഹമ്മദ് (സ)നെ അപമാനിക്കുന്ന കാർട്ടൂണുകളെ ഞാൻ പിന്തുണയ്ക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്ത ഏറെ തെറ്റിദ്ധരിപ്പിക്കുന്നതും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അൽ ജസീറക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

അക്രമാസക്തരായ തീവ്രവാദികൾ ഈയിടെയായി മൂന്ന് ഭീകരാക്രമണങ്ങൾക്ക് ഫ്രാൻസിനെ വിധേയരാക്കിയിട്ടുണ്ടെന്നും ഇസ്‌ലാമിനെ ഫ്രഞ്ച് പൊതു സമൂഹത്തിൽ തെറ്റിധരിപ്പിക്കാൻ പ്രസ്തുത സംഭവങ്ങൾ ഇടയാക്കി എന്നതും വാസ്തവമാണ്. മുസ്ലിം മനസ്സാക്ഷിയെ മുറിവേൽപ്പിച്ച പ്രസ്തുത നടപടികളിലൂടെ ഇസ്‌ലാമിനെ തെറ്റായി പരാവർത്തനം ചെയ്യുകയും ഇസ്ലാമിക അധ്യാപനങ്ങളെ വളച്ചൊടിക്കുകയും ചെയ്തതിലൂടെയാണ് അങ്ങനെയുള്ള അനിഷ്ടങ്ങൾ സംഭവിച്ചത്. ഫ്രാൻസിനെതിരായ ഭീകര ആക്രമണങ്ങൾ വളരെയധികം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്ലാമുമായോ മുസ്ലിംകളുമായോ ഒരേറ്റുമുട്ടൽ എന്റെ അജണ്ടയിലില്ല.കാർട്ടൂണുകളെക്കുറിച്ചുള്ള എന്റെ നിലപാട് പത്രങ്ങൾ വികലമാക്കുകയായിരുന്നു.

അൽ ജസീറയുമായുള്ള കൂടിക്കാഴ്ചക്ക് ഇപ്പോൾ അവസരം നല്കിയത് തന്നെ ഉപരിസൂചിത തെറ്റിദ്ധാരണ നീക്കം ചെയ്യാനാണ്. ഫ്രാൻസ് വിശ്വാസസ്വാതന്ത്ര്യത്തിൽ താൽപ്പര്യമുള്ള രാജ്യമാണെന്നും അതാണ് രാജ്യം ഇതുവരെ ഉയർത്തിപ്പിടിക്കുന്ന മതേതരത്വമെന്നും അദ്ദേഹം ഉണർത്തി. ഫ്രാൻസിൽ മതം പരിഗണിക്കാതെ ഓരോ പൗരനും ഓരോ രാഷ്ട്രീയവും പൗരാവകാശവും ഉള്ളവരാണെന്നും ഫ്രാൻസുകാരും വിദേശികളുമായി അവിടെ ജീവിക്കുന്ന എല്ലാ മതക്കാരും തുല്യ സ്വാതന്ത്ര്യം ആസ്വദിക്കുന്ന സമൂഹമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

Also read: ഇസ്‌ലാമും സ്ത്രീയുടെ ഭരണാധികാരവും

ലോകത്തിലെ ഒരു മതവുമായി നമ്മുടെ രാജ്യത്തിന് ഇതുവരെ ഒരു പ്രശ്നവുമില്ല. എല്ലാ മതങ്ങളും നമ്മുടെ രാജ്യത്ത് ആദരിക്കപ്പെടുന്നുണ്ട്.ഫ്രഞ്ച് മുസ്‌ലിംകൾക്കും, ലോകമെമ്പാടുമുള്ള ഇസ്‌ലാം അവകാശപ്പെടുന്ന മറ്റു പൗരന്മാർക്കും സ്വതന്ത്രമായി മതമാചരിക്കുവാൻ യാതൊരു തടസ്സവുമില്ല. ഇസ്‌ലാം പരിപൂർണ്ണ സ്വതന്ത്രമായി അതിന്റെ അനുയായികൾ ആചരിക്കുന്ന രാജ്യമാണ് ഫ്രാൻസ്. മതം കളങ്കമോ ലജ്ജയോ കൂടാതെ അനുഷ്ഠിക്കപ്പെടുന്ന വളരെ തുറന്ന രീതിയാണ് അവിടെയുള്ളത് . അല്ലാത്ത സകല വാദങ്ങളും തെറ്റാണ്, പത്രങ്ങൾ പറയുന്നതെല്ലാം നമ്പാൻ ഒരിക്കലും പറ്റില്ല.

സമാധാനത്തോടെ , ഒരാളുടെ മതം പരിഗണിക്കാതെ ജീവിക്കാനുള്ള അവകാശം എന്നിവ ഉൾക്കൊള്ളുന്ന സാർവത്രിക സന്ദേശമാണ് ഫ്രാൻസ് എക്കാലത്തും ഉദ്ഘോഷിക്കുന്നത്. പത്രങ്ങളും ചാനലുകളും നിരവധി തെറ്റായ കാര്യങ്ങൾ പറഞ്ഞ് പരത്തിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ എല്ലാ പരിശ്രമങ്ങൾക്കും, തീവ്രവാദികൾക്കെതിരെ പ്രബോധനം നടത്താനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവും പറയാനുള്ള അവസരം എല്ലാവർക്കും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ന് അൽ ജസീറയുമായുള്ള എന്റെ സംഭാഷണത്തിലെ പ്രധാന ലക്ഷ്യം തന്നെ ഇതാണ് എന്നതാണ് സത്യം ” അദ്ദേഹം ഊന്നിപ്പറഞ്ഞു.

തെറ്റിദ്ധാരണയും കൃത്രിമത്വവും പത്രസൃഷ്ടി

കുറ്റകരമായ കാർട്ടൂണുകളെക്കുറിച്ചും താൻ അവയെ പിന്തുണയ്ക്കുന്നുവെന്ന പ്രസ്താവനകളെക്കുറിച്ചും മാക്രോൺ പറഞ്ഞത് അവ തീർത്തും തെറ്റിദ്ധാരണയും വളരെയധികം കൃത്രിമത്വവും അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ്. ഫ്രഞ്ച് നിയമം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പെട്ടതാണത്. വിശ്വാസ സ്വാതന്ത്ര്യം, മന:സാക്ഷി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടവയാണ് ആ മൗലികാവകാശങ്ങൾ .

Also read: ചില അറിയപ്പെടാത്ത ഏടുകള്‍

ഫ്രാൻസിൽ, ഏതൊരു പത്രപ്രവർത്തകനും തന്റെ അഭിപ്രായം ആരെ കുറിച്ചും – റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ആണെങ്കിൽ പോലും -സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയും. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ ചിത്രരചന, ആക്ഷേപഹാസ്യ – കാർട്ടൂൺ- കാരിക്കേച്ചർ എല്ലാമതിൽ പെടും. ഇത് ഞങ്ങളുടെ നിയമമാണ്, ഇത് 19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ നാം പാലിച്ചു പോരുന്ന പൗരാവകാമാണത് . അതിനെ സംരക്ഷിക്കലും പ്രധാനമാണ് .

ഈ നിയമം പത്രങ്ങളിലെ ആക്ഷേപഹാസ്യ കാർട്ടൂണുകൾക്കും രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന കാർട്ടൂണുകൾക്കും ക്രിസ്ത്യാനികളെയും ജൂതന്മാരെയും അവരുടെ രിബ്ബികളെയും ട്രോളിക്കൊണ്ടുള്ള ആവിഷ്കാരങ്ങൾക്കും അവിടെയുണ്ടായിട്ടുണ്ട്.

“ചാർലി ഹെബ്ഡോ” പത്രം ഉൾപ്പെടെയുള്ള പത്രങ്ങളിൽ വരുന്ന ആക്ഷേപഹാസ്യങ്ങൾക്കും അത്ര മാത്രമേ പറയാനുള്ളൂ.അക്കൂട്ടത്തിലാണവർ ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും വരച്ചിട്ടുണ്ടാവുക. പ്രകോപിപ്പിക്കുന്ന അത്തരം ചിത്രങ്ങൾ  കോപത്തിന്റെ പ്രക്ഷുധത ഉണ്ടാക്കുമെന്ന് മനസ്സിലാക്കുകയും ആ പ്രക്ഷുബ്ധ മനസ്സിനെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ റോൾ നിങ്ങൾ പത്രക്കാർ മനസിലാക്കണമെന്ന് ആഗ്രഹമുണ്ട്. കാര്യങ്ങൾ ശാന്തമാക്കുകയാണ് എന്റെ ദൗത്യം. ഫ്രഞ്ച് ജനതയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും പ്രധാനം തന്നെ. ഇപ്പോൾ പ്രക്ഷുബ്ധരായ മുസ്‌ലിംകൾ മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം “പറയാനും എഴുതാനും ചിന്തിക്കാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം എല്ലായ്പ്പോഴും എന്റെ രാജ്യത്ത് സംരക്ഷിതമായിരിക്കുമെന്നതാണ്. ഇതിനർത്ഥം, ചിത്രകാരന്മാരോ പത്രക്കാരോ പറയുന്നതും ചിന്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും , അവർ വരയ്ക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ വ്യക്തിപരമായി പിന്തുണയ്ക്കുന്നു എന്നല്ലല്ലോ?!

മൗലികാവകാശങ്ങളുടെ സംരക്ഷണം ഫ്രഞ്ച് പരമാധികാരത്തിന്റെ തന്നെ അവിഭാജ്യ അംശമാണെന്ന് സൂചിപ്പിച്ചുവെന്നു മാത്രം.

സംസാരത്തിന്റെ വക്രീകരണം ഖേദകരം

കൊല്ലപ്പെട്ട അധ്യാപകനായ സാമുവൽ പത്തെക്കുവേണ്ടി നടത്തിയ അനുസ്മരണ വേളയിൽ അദ്ദേഹം നടത്തിയ പ്രസ്താവനയെ കുറിച്ചും കാർട്ടൂണുകളോ ട്രോളുകളോ നിരോധിക്കാൻ കഴിയില്ലെന്ന ഭരണഘടന പരമായ ഉറച്ച വാക്ക് പറഞ്ഞുവെന്നത് നേരാണ് . അതിനെയാണ് ഞാൻ പ്രവാചകനെ അധിക്ഷേപിച്ചയാളെ ന്യായീകരിച്ചുവെന്ന രീതിയിൽ പത്രങ്ങളായ പത്രങ്ങളെല്ലാം കൊട്ടിഘോഷിച്ചത്. തുടർന്ന് ഇസ്ലാമിക ലോകത്തിലെ പ്രതികരണങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഇത്തരമുണ്ടായ പല പർവ്വതീകൃത വാർത്തകളുടേയും വാർത്തകളുടെ വികൃതവത്കരണത്തിന്റെയും ഫലമായിരുന്നു.

Also read: അടിയന്തിരാവസ്ഥയിലും വ്യവസ്ഥാപിതത്വം

ഫ്രാൻസിൽ സ്വതന്ത്രമായി എഴുതാനും വരക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു എന്ന് ഞാൻ പറഞ്ഞത് സത്യമാണ്. ഈ സത്യം ചിലരെ ഞെട്ടിച്ചേക്കാം, ആ ആകാംക്ഷയെ നാം ബഹുമാനിക്കുന്നു, പക്ഷേ അവിടെയും സംസാരിക്കാനും പരസ്പര ബഹുമാനത്തിന്റെതുമായ ഒരു ഇടം നാം ബോധപൂർവ്വം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.

തന്റെ പ്രസ്താവനയെ തുടർന്നുള്ള ദിവസങ്ങളിൽ ഫ്രാൻസിനെതിരായ ബഹിഷ്‌കരണ പ്രചാരണത്തെക്കുറിച്ച ചോദ്യത്തെ കുറിച്ച് മാക്രോൺ പറഞ്ഞത് : ആ ആഹ്വാനം അനുചിതമായി പോയി. ഞങ്ങൾ അതിനെ അപലപിക്കുന്നു. പ്രചാരണം ചില സ്വകാര്യ ഗ്രൂപ്പുകളുടെ പ്രവർത്തനമാണ്, കാരണം കാർട്ടൂണുകളെക്കുറിച്ചുള്ള നുണകൾ അടിസ്ഥാനമാക്കിയതായിരുന്നു ദുഷ്പ്രചരണം.

ഇസ്‌ലാമിന്റെ പേരിൽ ചിലർ നടപ്പാക്കുന്ന തീവ്രവാദം ലോകത്തിലെ സകല മുസ്‌ലിംകൾക്കുള്ള ഒരു ബാധയാണ്. ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന തീവ്രവാദത്തിന്റെ ആദ്യ ഇരകൾ മുസ്‌ലിംകൾ തന്നെയാണ് എന്നതാണ് വാസ്തവം. ആളുകളെ മതം മാറ്റുകയും ഇസ്‌ലാമിന്റെ പേരിൽ അക്രമം നടത്തുകയും ചെയ്യുന്ന തീവ്രവാദം അപലപനീയം തന്നെ എന്നതിൽ സംശയമില്ല.

ഫ്രാൻസിൽ നിരവധി ദശലക്ഷം വിദേശ പൗരന്മാരുണ്ട്, അവരിൽ പലരുടേയും മതം ഇസ്ലാമാണ്. അവരോട് നാം ഇപ്പോഴും യുദ്ധം ചെയ്യുന്നില്ല. അവർക്കും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട്.ലോകമെമ്പാടുമുള്ള നിരവധി സൗഹൃദ രാജ്യങ്ങളുണ്ട്. അതിൽ ഭൂരിപക്ഷത്തിന്റെ മതവും ഇസ്ലാം ആണ്, എന്നാൽ ഇന്ന് തീവ്രവാദികൾ ഇസ്ലാമിന്റെ പേരിൽ ഏറ്റവും മോശമായ സംഗതികളാണ് ലോകാടിസ്ഥാനത്തിൽ ചെയ്തു വരുന്നത്.

ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദികൾ

“ഇസ്‌ലാം ഇന്ന് ലോകമെമ്പാടും കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന ഒരു മതമാണ്” എന്ന തന്റെ പ്രമാദമായ പ്രസ്താവനയെക്കുറിച്ച് മാക്രോൺ പറഞ്ഞു, “ഞാൻ പറയാൻ ആഗ്രഹിച്ചത് വളരെ വ്യക്തമാണ്, അതായത് ഇസ്‌ലാമിന്റെ പേരിൽ ചില ഗ്രൂപ്പുകളും തീവ്രവാദികളും ഇന്ന് പലയിടത്തും അക്രമങ്ങൾ നടത്തുന്നുണ്ട്. തീർച്ചയായും ഇത് നിലവിലെ ഇസ്‌ലാമിനെയും മുസ്ലിം സമൂഹത്തെയും സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമാണ്, കാരണം ഞാൻ സൂചിപ്പിച്ചത് പോലെ മുസ്‌ലിംകളാണ് അവയുടെ ആദ്യഇരകൾ എന്നതു തന്നെ. ഇരകളിൽ 80% ത്തിലധികം പേർ മുസ്ലീങ്ങളാണെന്നു വേണെമെങ്കിൽ പറയാം.നമുക്കെല്ലാവർക്കും ഒരു പ്രശ്നമാണിത്.

Also read: സംവാദത്തിന്റെ രീതിശാസ്ത്രം

എല്ലാ മതങ്ങളും അവരുടെ ചരിത്രത്തിൽ ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ട്.
“പ്രതിസന്ധി നമ്മുടെ ഫ്രഞ്ച് സമൂഹത്തിനകത്താണ് .കാരണം പല സ്ഥലങ്ങളിലും തങ്ങൾ മാത്രമാണ് സംഗതികൾ മനസിലാക്കിയവരെന്നും അല്ലാത്തവരെല്ലാം ഒന്നും മനസ്സിലാക്കാൻ കഴിയാത്തവരാണെന്നും മതത്തിന്റെ പേരിൽ ഏറ്റവും മോശമായത് ചെയ്യുന്നവരാണവരെന്നും കരുതുന്ന ചില വ്യക്തികളുണ്ട്. അവരാണ് പ്രശ്നക്കാർ, അവരേത് മതക്കാരാണെങ്കിലും .

തുടർന്ന് ഫ്രാൻസിലെ മുസ്ലീങ്ങൾക്ക് മാക്രോൺ ആശ്വാസകരമായ ഒരു സന്ദേശം നൽകി :

ജാതി-മത ചിന്തകൾക്കതീതമായി അറിവിന്റെ സന്ദേശവും മനസ്സിന്റെ നിർമ്മാണവുമാണ് നാമിവിടെ ഫ്രാൻസിൽ ഉദ്ദേശിക്കുന്നത്. അതിനാണ് ഫ്രഞ്ച് ജനത എനിക്ക് പിന്തുണ നല്കി പോന്നിട്ടുള്ളത്. ആ ഉറപ്പ് ദേശത്തിലെ ഓരോ മുസ്ലിമിനും ബാധകമായിരിക്കും. ഇത് ഫ്രാൻസിന്റെ ചരിത്രപരമായ ദൗത്യമാണ്, അതിന്റെ പ്രാഥമിക മിഷൻ മതങ്ങൾക്കിടയിൽ സമാധാനത്തിന്റെ സന്ദേശം പ്രസരിപ്പിക്കുക എന്നതാണ്.

വിവ : അബ്ദുൽ ഹഫീദ് നദ്‌വി കൊച്ചി

Related Articles