Current Date

Search
Close this search box.
Search
Close this search box.

‘ഈജിപ്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2011ലെ വിപ്ലവത്തിന്റെ പ്രതികാരമാണ്’

ഈജിപ്തില്‍ രാഷ്ട്രീയ,മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഭരണകൂടത്തിന്റെ പീഡനങ്ങള്‍ നേരിടേണ്ടി വന്ന സാറ മൊഹാനിയയുമായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ പ്രതിനിധി അമേലിയ സ്മിത് നടത്തിയ അഭിമുഖത്തിന്റെ ചുരുക്ക വിവരണം.

അറബ് വസന്ത സമയത്ത്, സാറ മൊഹാനിയെ ഈജിപ്ത് സുരക്ഷ സേന അറസ്റ്റു ചെയ്തു. അവളെ ഒരു മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ശരീരം മുഴുവന്‍ പരിശോധിച്ചു. ‘നീ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു ഫോട്ടോ നിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചാല്‍ ഞങ്ങള്‍ നിന്നെ ബലാത്സംഗം ചെയ്യും’ പട്ടാളക്കാര്‍ അവളോട് പറഞ്ഞു. 2017ല്‍ വാര്‍ത്താചിത്രം എടുക്കാനായി എത്തിയ സമയ്തതാണ് അവളെ ധോക്കി പൊലിസ് കസ്റ്റഡിയിലെടുത്തത്.

ഞങ്ങള്‍ സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ ഞങ്ങള്‍ പരസ്യമായി പീഡിപ്പിക്കപ്പെടും. ഈ ചോദ്യമാണ് സുരക്ഷസേനയുടെ ബുള്ളറ്റുകള്‍ നേരിടുന്നതിന് മുന്‍പ് ഞങ്ങള്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറാനും സ്ത്രീകളെ ലൈംഗീകമായും മാനസികമായും ഉപദ്രവിക്കാനും ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. അധികൃതര്‍ സ്ത്രീകളെ പൊലിസ് സ്റ്റേഷനില്‍ വെച്ചും,ജയിലുകള്‍ക്കുള്ളില്‍ വെച്ചും,ചെക് പോയിന്റുകളില്‍ വെച്ചും ജയിലുകളില്‍ വെച്ചും അവരുടെ വീടുകളില്‍ റെയ്‌ഡെന്ന് പറഞ്ഞ് കയറിച്ചെന്നും പീഡനത്തിനിരയാക്കുന്നു.

Also read: സമ്മതവും വിസമ്മതവുമാണ് സുജൂദ്

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈജിപ്തില്‍ അറബ് വസന്തം ആരംഭിച്ചത് മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കെതിരെ വാക്കാലും ശാരീരികമായും നടത്തുന്ന പീഡനങ്ങള്‍ സാധാരണ നടപടിക്രമമായി മാറി.

2011ല്‍ തഹ്രീര്‍ പ്രതിഷേധത്തിന്റെ സ്ത്രീകള്‍ ജനക്കൂട്ടത്തിനിടയില്‍ സമരത്തില്‍ നില്‍ക്കുകയും ഈജിപ്തിന്റെ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് ഒരു പ്രധാന പങ്ക് വേണമെന്ന് ് ആവശ്യപ്പെടുകയും ചെയ്തു. മുബാറക് ഭരണകൂടത്തിന് കീഴില്‍ സ്ത്രീകള്‍ നിരന്തരം അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടവരായിരുന്നു. പ്രത്യേകിച്ചും രാഷ്ട്രീയ പങ്കാളിത്തത്തില്‍. തങ്ങളെയും പൊതുപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Also read: അമ്പതിലും വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതെന്തുകൊണ്ട്?

എന്നാല്‍, അവര്‍ക്ക് പ്രധാന സ്ഥാനം നല്‍കുന്നതിന് പകരം അവരുടെ സാന്നിധ്യം അധികൃതരെ ഭയപ്പെടുത്തുകയാണ് ചെയ്തത്.
അറബ് വിപ്ലവത്തിന് ശേഷം സ്ത്രീകള്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞു. സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീനവും പ്രാധാന്യവും തിരിച്ചറിഞ്ഞു. അവള്‍ തന്റെ അവകാശങ്ങള്‍ ചോദിക്കും തോറും അവള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ വര്‍ധിക്കാനിടയായി. സാറ പറയുന്നു.

ഈജിപ്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവളുടെ വീടുകളില്‍ നിന്നും മാത്രമല്ല, തെരുവുകളില്‍ നിന്നും മാത്രമല്ല, അത് അധികാരത്തിലിരിക്കുന്ന പുരുഷന്‍മാരില്‍ നിന്നും ആയിരുന്നു. അവരെ സംരക്ഷിക്കുന്നതിന് പകരം, അവര്‍ സ്ത്രീകളുടെ ഏറ്റവും വലിയ ഭീഷണിയായി മാറുകയായിരുന്നു. നീതിപൂര്‍വമായ ജീവിതം ആവശ്യപ്പെട്ട് തെരുവികളില്‍ രാഷ്ട്രീയമുയര്‍ത്തുന്നവരെ സുരക്ഷ സേനയെ ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയാണ് ഭരണകൂടം ചെയ്തത്. സാറ തുടര്‍ന്നു.

Also read: പോത്തിന്റെ കടിയും കിളിയുടെ വിശപ്പും

അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. 2011ലേത് പോലെ തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുന്ന ാെരു പ്രക്ഷോഭം അനുവദിക്കരുത് എന്നായിരുന്നു അത്. ഇതിന്റെ പൂര്‍ത്തീകരണത്തിനായി അദ്ദേഹം 60,000 പേരെ ജയിലിലടച്ചു. അവരെ പീഡിപ്പിക്കാന്‍ തുടങ്ങി. ആവശ്യമായ മരുന്നും ചികിത്സയും നല്‍കാതെ പലരെയും ജയിലുകളില്‍ വെച്ച് കൊന്നു.

സീസി ഇതിനെല്ലാം അനുമതി നല്‍കി, അല്ലെങ്കില്‍ ഇതിനു നേരെ കണ്ണടച്ചു. നിരവധി ലൈംഗിക പീഡന കേസുകള്‍ പുറത്തു വന്നു. ഇതിലൂടെ അവരുടെ ധൈര്യം ചോര്‍ത്താന്‍ ശ്രമിച്ചു. അവരെ സമരരംഗത്തു നിന്നും തുടച്ചുനീക്കാന്‍ ശ്രമിച്ചു. ഇത്തരത്തില്‍ 2761 കേസുകളാണ് തുര്‍ക്കി ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തത്. സീസിയുടെ ഭരണകാലത്ത് ഈജിപ്തിലെ സ്ത്രീകള്‍ ഈജിപ്തിന്റെ ഇരുണ്ട കാലഘട്ടമാണ് അനുഭവിക്കുന്നത്. സാറ പറഞ്ഞു നിര്‍ത്തി.

Related Articles