Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നും റിയോയിലേക്ക് നീന്തിക്കയറിയ യുസ്‌റ മര്‍ദിനി

h.jpg

സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സമയത്ത് അവിടെ നിന്നും രക്ഷപ്പെടാന്‍ കടല്‍ നീന്തിക്കടന്ന് ഇന്ന് ഒളിംപിക്‌സില്‍ വരെയെത്തിയിരിക്കുകയാണ് സിറിയന്‍ അഭയാര്‍ത്ഥിയായ യുസ്‌റ മര്‍ദിനി. 2016ല്‍ ബ്രസീലില്‍ നടന്ന ഒളിംപിക്‌സില്‍ പൊന്‍പ്രതീക്ഷയായി ഉദിച്ചുയര്‍ന്ന താരമായി മാറിയിരിക്കുകയാണ് ഇന്ന് യുസ്‌റ എന്ന 20കാരി. ഹോളിവുഡ് സിനിമ കഥകളെ വെല്ലുന്ന തരത്തിലാണ് സിറിയയില്‍ നിന്നും അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറിയത്.  യുസ്‌റ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

റിയോ ഒളിംപിക്‌സിനെക്കുറിച്ച്

ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവന്റ് ആയിരുന്നു അത്. അത് എന്നെ സംബന്ധിച്ച് വളരെ ആകാംക്ഷ നിറഞ്ഞതും അമിതാവേശവുമായിരുന്നു. ഞാന്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നില്‍ക്കുന്ന സമയം എന്റെ കാലുകള്‍ എനിക്ക് ഉറക്കുന്നുണ്ടായിരുന്നില്ല. ജനങ്ങള്‍ കരഘോഷം മുഴക്കുകയായിരുന്നു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ പുതിയ വീട്ടിലിരുന്ന് അവര്‍ പറഞ്ഞു.

ഒളിംപിംക്‌സില്‍ പങ്കെടുത്ത ആദ്യ അഭയാര്‍ത്ഥി?

ഒളിംപിക് പതാകക്കു കീഴിലാണ് ഞാനും ഒമ്പത് സഹ അഭയാര്‍ത്ഥികളും റിയോയില്‍ അണിനിരന്നത്. ആ കാഴ്ച എനിക്ക് അഭിമാനം നല്‍കുന്നതും ജീവിതത്തില്‍ അഭിമാനം തോന്നിയ നിമിഷവുമായിരുന്നു. ഒളിംപിക്‌സില്‍ പങ്കെടുത്ത ആദ്യ അഭയാര്‍ത്ഥി സംഘത്തില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നി. അഭയാര്‍ത്ഥി എന്ന വാക്കു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നാം. ഇപ്പോള്‍ ഒരു അഭയാര്‍ത്ഥിയായി മത്സരിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.

യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയെക്കുറിച്ച്

യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ ഗുഡ്‌വില്‍ അംബാസിഡറാണ് ഇപ്പോള്‍. ഇറ്റലിയിലെ അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിക്കാനും അന്താരാഷ്ട്ര ഉച്ചകോടികളില്‍ സംസാരിക്കാനും അവസരം ലഭിക്കാറുണ്ട്.

അടുത്ത ലക്ഷ്യം 2020 ടോക്കിയോ ഒളിംപിക്‌സ്

100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയാണ് എന്റെ പ്രധാന ഇനം. 2020ല്‍ ജപ്പാനിലെ ടോക്കിയോവില്‍ വച്ച് നടക്കുന്ന ഒളിംപിക്‌സ് ആണ് അടുത്ത ലക്ഷ്യം. അതിനായി ജര്‍മനിയിലെ വീട്ടിലെ പൂളിലും ജിമ്മിലും കഠിന പരിശീലനത്തിലാണ്.

സിറിയയിലെ അനുഭവം

സിറിയയില്‍ നിന്നും നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തുമ്പോള്‍ ചിലപ്പോള്‍ ബോംബ് വന്ന് വീഴാറുണ്ട്. ഇത്തരത്തില്‍ നാലു തവണ ബോംബ് വീണു. തുടര്‍ന്ന് പൂളില്‍ നിന്നും ഓടിയൊളിക്കാറാണ് പതിവ്. ആ അവസ്ഥ വളരെ ഭയാനകമായിരുന്നു. ചെറുപ്പം മുതലേ പ്രൊഫഷണല്‍ അത്‌ലറ്റ് ആവുക എന്നതായിരുന്നു തന്റെ സ്വപ്നം. എന്നാല്‍ 2011ലെ ആഭ്യന്തര യുദ്ധത്തോടെ ഈ സ്വപ്നത്തിന് മങ്ങലേറ്റു. തുടര്‍ന്നാണ് സിറിയയില്‍ നിന്നും രക്ഷപ്പെട്ട് ജര്‍മനിയിലെത്തിയത്.

അവലംബം: middleeastmonitor.com

 

 

Related Articles