Current Date

Search
Close this search box.
Search
Close this search box.

ശത്രുവിന്റെ സാക്ഷ്യം

മുഹമ്മദ് നബി റോമാ ഭരണാധികാരിയായിരുന്ന ഹെരാക്‌ളിയസിന് ഒരു കത്തയച്ചു. ദൈവികസന്മാര്‍ഗം പരിചയപ്പെടുത്തുന്ന സന്ദേശമായിരുന്നു അത്. കത്ത് കിട്ടിയ ഹെരാക്‌ളിയസ് മക്കയില്‍ നിന്നെത്തിയ ആരെങ്കിലും സ്ഥലത്തുണേടായെന്ന് അന്വേഷിച്ചു. അപ്പോള്‍ അബൂസുഫ്യാന്‍ അവിടെ ഉണടായിരുന്നു. കച്ചവടാവശ്യാര്‍ഥം എത്തിയതായിരുന്നു അയാള്‍. അബൂസുഫ്യാന്‍ പ്രവാചകന്റെ കഠിന ശത്രുവായിരുന്നു.
ഹെരാക്‌ളിയസിന്റെ ക്ഷണമനുസരിച്ച് കൊട്ടാരത്തിലെത്തിയ അബൂസുഫ്യാനോട് കുശലാന്വേഷണങ്ങള്‍ക്കുശേഷം അയാള്‍ ചോദിച്ചു: ‘നിങ്ങളുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ പ്രവാചകത്വവാദവുമായി രംഗത്തുവന്നിട്ടുണേടാ?’
‘ഉണട്’ അബൂസുഫ്യാന്‍ അറിയിച്ചു.
‘കുലീന കുടുംബാംഗമാണോ അദ്ദേഹം?’
‘അതെ.’
‘അദ്ദേഹത്തിന്റെ കുടുംബത്തില്‍ മറ്റാരെങ്കിലും പ്രവാചകത്വവാദമുന്നയിച്ചിരുന്നോ?’
‘ഇല്ല.’
‘അദ്ദേഹത്തിന്റെ കുടുംബത്തില്‍ എന്നെങ്കിലും രാജാക്കന്മാരുണടായിരുന്നോ?’
‘ഇല്ല, ഒരിക്കലും ഉണടായിട്ടില്ല.’
‘മുഹമ്മദിന്റെ അനുയായികള്‍ പാവങ്ങളോ പണക്കാരോ?’
‘പാവങ്ങളും ദുര്‍ബലരുമാണ്.’
‘അനുയായികള്‍ കൂടുകയോ കുറയുകയോ?’  ഹെരാക്‌ളിയസ് ചോദിച്ചു.
‘ദിനംപ്രതി കൂടുകയാണ്.’
‘അദ്ദേഹം എപ്പോഴെങ്കിലും കളവുപറഞ്ഞതായി അറിയാമോ?’
‘ഇല്ല, സത്യസന്ധന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്’  അബൂസുഫ്യാന്‍ അറിയിച്ചു.
‘കരാര്‍ ലംഘിച്ചതായി കേട്ടിട്ടുണേടാ?’
‘ഇതേവരെ ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ തമ്മിലൊരു സന്ധിയുണട്. ഹുദൈബിയാസന്ധി. അതില്‍ ഉറച്ചുനില്‍ക്കുമോ എന്നറിയില്ല.’
‘നിങ്ങള്‍ എപ്പോഴെങ്കിലും അയാളുമായി യുദ്ധം ചെയ്തിട്ടുണേടാ?’
‘ഉണട.്’
‘അപ്പോള്‍ ആര്‍ക്കായിരുന്നു വിജയം?’
‘ചിലപ്പോള്‍ അയാള്‍ക്കും മറ്റു ചിലപ്പോള്‍ ഞങ്ങള്‍ക്കും’ അബൂസുഫ്യാന്‍ ഒന്നും മറച്ചുവെച്ചില്ല.
‘എന്തൊക്കെയാണ് അയാള്‍ ജനങ്ങളോട് പറയുന്നത്?’  ഹെര്‍ക്കുലീസ് ചോദിച്ചു.
‘ദൈവം ഏകനാണ്. അവന് മാത്രം വഴിപ്പെടുക. അവനില്‍ ആരെയും പങ്കുചേര്‍ക്കരുത്. പരിശുദ്ധി പുലര്‍ത്തുക. സത്യം മാത്രം പറയുക. പരസ്പരം സഹകരണത്തോടെയും കാരുണ്യത്തോടെയും വര്‍ത്തിക്കുക. ഇത്തരം കാര്യങ്ങളാണ് മുഹമ്മദ് ജനങ്ങളോട് പറയുന്നത്.’
‘ശരി, എന്നാല്‍, മുഹമ്മദ് ദൈവദൂതന്‍ തന്നെ. ദൈവദൂതന്മാര്‍ എന്നും എവിടെയും കുലീന കുടുംബാംഗങ്ങളായിരിക്കും. നിങ്ങളുടെ നാട്ടില്‍ പുതുതായി പ്രവാചകത്വവാദവുമായി പ്രത്യക്ഷപ്പെട്ട വ്യക്തിയുടെ കുടുംബത്തില്‍ നേരത്തേ ആരെങ്കിലും ആ വാദവുമായി രംഗത്തുവന്നിരുന്നെങ്കില്‍ അതിന്റെ സ്വാധീനഫലമാണെന്ന് ധരിക്കാമായിരുന്നു. അപ്രകാരംതന്നെ കുടുംബത്തില്‍ രാജാക്കന്മാര്‍ ഉണടായിരുന്നെങ്കില്‍ അധികാരമോഹം മൂലമാണ് പ്രവാചകത്വവാദമുന്നയിക്കുന്നതെന്ന് വിചാരിക്കാമായിരുന്നു. സാധാരണ ജീവിതത്തില്‍ കള്ളം പറയാത്ത ഒരാള്‍ ദൈവത്തിന്റെ പേരില്‍ പെരുംകള്ളം പ്രചരിപ്പിക്കുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. ആദ്യഘട്ടത്തില്‍ പ്രവാചകന്മാരെ പിന്തുടരുക പാവങ്ങളാണെന്നതും പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. സത്യത്തിന്റെ അനുയായികള്‍ കൂടിക്കൊണടിരിക്കുമെന്നതും ശരിയാണ്. ദൈവദൂതന്‍ ആരെയും വഞ്ചിക്കുകയില്ലെന്നതും സുവിദിതമാണ്.
‘നിങ്ങളുടെ നാട്ടുകാരന്‍ വിശുദ്ധിവരിക്കാനും ഭക്തി ഉള്‍കൊള്ളാനും ഉപദേശിക്കുന്നതായും നിങ്ങള്‍ പറയുന്നു. ഇതൊക്കെയും ശരിയാണെങ്കില്‍ മുഹമ്മദ് ദൈവദൂതന്‍ തന്നെ. എനിക്ക് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ പാദങ്ങള്‍ കഴുകിക്കൊടുക്കുമായിരുന്നു.’
ഹെരാക്‌ളിയസിന്റെ പ്രതികരണം അബൂസുഫ്യാനെ അദ്ഭുതസ്തബ്ധനാക്കി. കഠിന ശത്രുവായിരുന്നിട്ടും അബൂസുഫ്യാന്‍ പ്രവാചകനെപ്പറ്റി നല്ലതുമാത്രം പറഞ്ഞത്, മുഹമ്മദിന്റെ മേന്മയും മഹത്വവും ആര്‍ക്കും മറച്ചുവെക്കാനാവാത്തവിധം മികവുറ്റവയും പരക്കെ അറിയപ്പെട്ടിരുന്നവയുമായതിനാലാണ്.

Related Articles